പാലിലെ അരുചിയും ദുര്‍ഗന്ധവും ഒഴിവാക്കാം

പാലില്‍ കയ്പും ദുര്‍ഗന്ധവും പലകാരണങ്ങളാല്‍ ഉണ്ടാവുന്നുണ്ട്. കൊഴുപ്പ്, മാംസ്യം എന്നീ ഘടകങ്ങള്‍ക്കുണ്ടാകുന്ന രാസപരിവര്‍ത്തനം കൊണ്ടാണ് പലപ്പോഴും ഇങ്ങനെയുണ്ടാകുന്നത്.ചില പ്രത്യേകതരം സൂക്ഷ്മാണുക്കള്‍ പശുവിന്റെ അകിടിനുള്ളില്‍ സ്ഥിരമായി കടന്നുകൂടുന്നു. അവ നേരിട്ടോ പുറപ്പെടുവിക്കുന്ന എന്‍സൈമുകളുടെ സഹായത്താലോ പാലിലെ മാംസ്യത്തേയും കൊഴുപ്പിനേയും രാസപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു. തല്‍ഫലമായി പാലില്‍ കയ്പുരസവും ദുര്‍ഗന്ധവും ഉണ്ടാകുന്നു.

ദീര്‍ഘസ്ഥായിയായ ശ്വാസകോശരോഗം ഉണ്ടാകുന്നതുകൊണ്ടും ആമാശയത്തിലെ ആദ്യ അറയില്‍ ആഹാരവസ്തുക്കള്‍ കെട്ടിക്കിടന്ന് ദ്രവിക്കുന്നത് കൊണ്ടും പാലില്‍ ദുര്‍ഗന്ധമുണ്ടാകാം.കറവ വറ്റാറായ പശുക്കളിലും കന്നിപ്പാല്‍ വറ്റാത്ത കറവയുടെ ആദ്യകാലത്തും പാലില്‍ ഉപ്പു രസമുണ്ടായേക്കാം.

അകിടുവീക്കമെന്ന രോഗത്തിന്റെ ആദ്യഘട്ട ത്തിലും പാലിന് ഉപ്പുരസമുണ്ടായിരിക്കും. ഈ അവസരത്തില്‍
അകിടില്‍ നീരോ അകിടുവീക്കത്തിന്റെ മറ്റു ലക്ഷണങ്ങളോ കാണണമെന്നില്ല. കന്നുകാലികള്‍ക്ക് കൊടുക്കുന്ന പല തീറ്റകളും പാലില്‍ രുചിഭേദമുണ്ടാക്കും. കാട്ടുവെളുത്തുള്ളി, മുരിങ്ങയില, ഉള്ളി, ശീമക്കൊന്നയില എന്നിവ ഇതില്‍ ചിലതാണ്.തീറ്റകൊടുക്കുന്ന സമയവും കറവയുടെ സമയവുമായി 7 മണിക്കൂറിന്റെയെങ്കിലും അന്തരമുണ്ടെങ്കില്‍ വളരെ നേരിയ തോതില്‍ പാലിലെ അരുചിയും ദുര്‍ഗന്ധവും ഒഴിവാക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!