ഇഞ്ചി കറി
റെസിപി സൂസന്‍ ജോര്‍ജ്
അവശ്യ സാധനങ്ങള്‍
ഇഞ്ചി 150 ഗ്രാം
തേങ്ങാ ചിരവിയത് 1 കപ്പു
പുളി – നെല്ലിക്കാ വലുപ്പത്തിൽ
മഞ്ഞൾ പൊടി – 1/4 ടി സ്പൂൺ
കാശ്മീരി മുളക് പൊടി – 1/2 ടി സ്പൂൺ
മല്ലി പൊടി – 1/2 ടി സ്പൂൺ
പച്ചമുളക് – 6 എണ്ണം
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
തേങ്ങാ കൊത്തു
കടുക്
കറിവേപ്പില
ചുവന്നുള്ളി
വറ്റൽ മുളക്
ശർക്കര
ഉപ്പ് ,വെള്ളം ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
തേങ്ങാ നല്ല ബ്രൗൺ നിറം ആകുന്നവരെ വറക്കുക .എണ്ണ ഇല്ലാത്ത തേങ്ങാ ആണെങ്കിൽ 1tbsp വെളിച്ചെണ്ണ ചേർത്ത് വറക്കുക .വറത്തു വരുമ്പോൾ തീ ഓഫ് ചെയ്തു പൊടികൾ ചേർത്ത് ഇളക്കുക ,തണുക്കാനായി മാറ്റി വയ്ക്കുക . പാനിൽ എണ്ണ ഒഴിച്ച് ഇഞ്ചി ബ്രൗൺ നിറം ആകും വരെ വറക്കുക , കൂടെ പച്ചമുളക് ചേർക്കുക .1tbsp ഇഞ്ചി വരതതു നേരത്തെ വറുത്ത തേങ്ങയിൽ ചേർത്ത് വെള്ളം ചേർക്കാതെ നല്ല മഷി പോലെ അരച്ചെടുക്കുക ,ഇതു വറുത്ത ഇഞ്ചിയിലേക്കു ചേർക്കുക .ആവശ്യത്തിന് വെള്ളം ,ഉപ്പും ചേർക്കുക.ലേശം ശർക്കര കുടി ചേർത്ത് തിളപ്പിക്കുക .10 min തിളക്കുമ്പോഴേക്കും ഇഞ്ചി കറി റെഡി .തേങ്ങാ കൊത്തു വറുത്തതും , കടുകും താളിച്ചൊഴിക്കാം