ഓണാട്ടുകരയുടെ ‘മസില്‍ ഗേള്‍’
ബോഡി ബില്‍ഡിംഗ് മേഖലയിലും സ്ത്രീകള്‍ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ബോഡി ബിൽഡിംഗ് വിഭാഗത്തിൽ രാജ്യ, സംസ്ഥാന, ജില്ലാ പുരസ്ക്കാരങ്ങൾ കരസ്ഥമാക്കികൊണ്ടാണ് കായകുളം സ്വദേശി ഈ മേഖലയിലേക്ക് തന്‍റെ വരവ് അറിയിച്ചത്.
സിനിമയായിരുന്നു ലക്ഷ്യസ്ഥാനം എങ്കിലും യാദൃശ്ചികമായാണ് ആര്യ ഈ മേഖലയിൽ എത്തിയത്. പ്ലസ്ടുവിന് ശേഷം സിനിമാ മോഹസാക്ഷാത്കാരത്തിന്റെ ഭാഗമായി എറണാകുളത്ത് രണ്ടുവർഷം ഫിലിം ഡയറക്ഷൻ കോഴ്സും പഠിച്ചിട്ടുണ്ട്. ബോഡി ബിൽഡിംഗ് മേഖലയിൽ അവിചാരിതമായി കടന്നു ചെല്ലപ്പെട്ട ആര്യ, ഇനി ഇതാണ് തന്റെ മേഖല ഇതാണെന്ന് ഉറപ്പിച്ചുകഴിഞ്ഞു.
പെൺകുട്ടികൾക്ക് ബോഡി ബിൽഡിംഗ് മേഖലയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന നിലപാടുകാരിയാണ് ആര്യ. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെ മറികടക്കാനും നല്ല വ്യക്തിത്വത്തിന് ഉടമകളാക്കാനും ബോഡി ബിൽഡിംഗിന് സാധിക്കുമെന്ന് ആര്യ വ്യക്തമാക്കുന്നു. ഗ്രാമീണ മേഖലയിൽ നിന്നും ഈ മേഖലയിൽ എത്തിയ പെൺകുട്ടി എന്ന നിലയിൽ നാട്ടുകാരിൽ നിന്നും കുടുംബക്കാരിൽ നിന്നും വലിയ എതിർപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ തന്റെ ലക്ഷ്യം സാക്ഷാത്കരിക്കാൻ തന്റെ നിലപാടുകൾ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു.
സ്വന്തം നിലപാടിൽ ഉറച്ചു നിന്നാൽ ഏതൊരു സ്ത്രീയ്ക്കും എന്തും സാധിക്കുമെന്നും ആര്യ ചൂണ്ടിക്കാട്ടി. ഡൽഹിയിൽ നടന്ന ബോഡി ബിൽഡിംഗ് ഫിസിക് വിഭാഗത്തിൽ ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി നാടിന് അഭിമാനമായി തീർന്നിരിക്കുകയാണ് ആര്യ. ഇന്ത്യൻ ബോഡി ബിൽഡിംഗ് അസോസിയേഷൻ ഡൽഹിയിൽ സംഘടിപ്പിച്ച ബോഡി ബിൽഡിംഗ് ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം, ബോഡി ബിൽഡിംഗ് അസോസിയേഷൻ സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ രണ്ടാം സ്ഥാനം, ആലപ്പുഴയിലെ മത്സരത്തിൽ റണ്ണറപ്പ്, 2022 ൽ മിസ് പത്തനംതിട്ട, 2022 ൽ മിസ് കേരള റണ്ണറപ്പ്, 2022 ൽ തന്നെ മിസ് ചേർപ്പ് റണ്ണറപ്പ്, മിസ് ഇന്ത്യൻ 6-ാം പൊസിഷൻ അവാർഡ് എന്നിവ ആര്യ ശിൽപ്പ ഇതിനോടകം നേടിക്കഴിഞ്ഞു.കായംകുളം കണ്ടല്ലൂർ തെക്ക് വിളയിൽ കായൽവാരത്ത് കണ്ടല്ലൂർ സുധീർ- ഹർഷ ദമ്പതികളുടെ ഇളയ മകളാണ് ഇരുപത്തി മൂന്നുകാരിയായ ആര്യ ശിൽപ്പ