വീണ്ടെടുത്ത ആത്മവിശ്വാസം

കോവിഡുകാലം തിരിച്ചറിവിന്‍റെ കാലംമായിരുന്നു. ആര്‍ഭാഡപൂര്‍വ്വം കല്യാണം നടത്തി ശീലിച്ചിരുന്ന മലയാളികള്‍ ലളിതമായി എങ്ങനെ കല്യാണം നടത്താമെന്ന് പഠിച്ചു. കൃഷി, കരകൌശല നിര്‍മ്മാണം,പാചകം തുടങ്ങി പലമേഖലയിലേക്കും ശ്രദ്ധപതിഞ്ഞു . മ്യൂറല്‍ പെയിന്‍റ് ആര്‍ട്ടിസ്റ്റ് വീണയ്ക്ക് ഇല്ലാത്ത ആത്മവിശ്വാസം കൈവന്ന കാലമാണ് കോവിഡുകാലം. ഇപ്പോള്‍ ഒട്ടുമോശമാല്ലാത്ത വരുമാനം വീണ വരച്ച് നേടുന്നുണ്ട്.


ഇന്ന് കേരളത്തിലും വിദേശത്തുമായി അങ്ങോളം മിങ്ങോളമുള്ള വീടുകളിലെ സ്വീകരണമുറിയില്‍ പ്രധാനആകര്‍ഷണം വീണയുടെ ചിത്രങ്ങളാണ്.ആലപ്പുഴ ചെറിയനാട് സ്വദേശിനിയും മ്യൂറല്‍ പെയിന്‍റിംഗ് ആര്‍ട്ടിസ്റ്റുമായ വീണയുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക്

കോവിഡ് കാലം എങ്ങനെയാണ് തിരിച്ചറിവിന്‍റെ കാലമായി തീര്‍ന്നത് ?..

കുട്ടിക്കാലത്ത് അത്യാവശ്യം വരയ്ക്കുന്ന ആളായിരുന്നു ഞാൻ. എന്‍റെ ചിത്രരചന എന്നില്‍ തന്നെ ഒതുക്കി നിര്‍ത്താനാണ് ആഗ്രഹിച്ചത്. നോട്ട്ബുക്ക് താളുകളില്‍ ഇടം പിടിച്ച ചിത്രങ്ങള്‍ കണ്ടിട്ട് ചിത്രരചനയില്‍ സ്പെഷ്യലൈസ് ചെയ്യാന്‍ അച്ഛനും അമ്മയും നിര്‍ബന്ധിച്ചു. കോണ്‍ഫിഡന്‍റ് ഇല്ലാതിരുന്ന ഞാന്‍ അതിനൊന്നും മുതിര്‍ന്നില്ല. എംബിഎ പഠനത്തിന്‌ ശേഷം സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കി. കോവിഡുകാലം എന്‍റെ ജീവിതത്തിന്‍റെ ടേണിംഗ് പോയിന്‍റായിരുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല. മകള്‍ ദുര്‍ഗയുടെ ജനനത്തോടെ ഒഴിവ് സമയങ്ങളില്‍ വരച്ചുനോക്കി. സിആർപിഎഫ്‌ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് രമേശ്‌ ചന്ദ്രന്‍റെ പിന്തുണ കൂടിയായപ്പോള്‍ നാലുചുവരുകളില്‍ ഒതുങ്ങിയിരുന്ന കലാകാരി കേരളം അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റായി..

മ്യൂറല്‍ പെയിന്‍റിംഗിലേക്ക് ശ്രദ്ധ തിരിഞ്ഞത് എങ്ങനെ …?


കുഞ്ഞുനാളിലെ അമ്പലങ്ങളില്‍ പോകുമ്പോള്‍ ക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങള്‍ എന്നെ ആകര്‍ഷിച്ചിരുന്നു. അന്ന് ഞാന്‍ നോട്ട്ബുക്കില്‍ ഗണപതിയെ വരച്ചിരുന്നു. പിന്നീട് വരയ്ക്കാനൊന്നും മുതിര്‍ന്നില്ല. വിവാഹശേഷം ഭര്‍ത്താവ് രമേശ് ചന്ദ്രനാണ് മനസ്സിന് ധൈര്യം നല്‍കി വരയ്ക്കാന്‍ പ്രേരിപ്പിച്ചത്. അങ്ങനെയാണ് ആറൻമുള വാസ്‌തുവിദ്യാ ഗുരുകുലത്തിൽ നിന്ന്‌ ചുവർചിത്രത്തിൽ സർട്ടിഫിക്കറ്റ്‌ കോഴ്‌സ്‌ പഠിക്കാൻ തുടങ്ങിയത്. പഠനത്തിന് മുമ്പ്‌ തന്നെ ചുവർചിത്രങ്ങള്‍ക്ക് ആവശ്യക്കാരെത്തി. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ആദ്യം ചിത്രങ്ങള്‍ വാങ്ങിയത്.

ചുവര്‍ചിത്രങ്ങളിലെ വിഷയം?


ഗണപതി, രാധാമാധവം, പാര്‍വ്വതി ചമയം, ശിവകുടുംബം, ഹിന്ദു പുരാണത്തിലെ കഥാപാത്രങ്ങള്‍ എന്നിവയൊക്കെ വരച്ചു. രാധാമാധവത്തിനാണ് കൂടതല്‍ ആവശ്യക്കാര്‍ ഉള്ളത്. ഇവ കൂടാതെ മറ്റ് മതങ്ങള്‍ ആസ്പദമാക്കിയും ചിത്രങ്ങള്‍ വരച്ചു. ലാസ്റ്റ് സപ്പര്‍, യേശുവും ശിഷ്യന്മാരും അവയില്‍ ചിലതാണ്. ആറന്മുള അമ്പലം ബാക്കില്‍ വരുന്ന രീതില്‍ തിരുവോണ തോണിയില്‍ രാധയും കൃഷ്ണനും വരച്ചു. മ്യൂറല്‍ പെയിന്‍റിംഗില്‍ വ്യത്യസ്തത കൊണ്ടുവരണമെന്നുണ്ട്. നിത്യജീവിതത്തില്‍ നാം കാണുന്ന കാഴ്ചകളൊക്കെയും ചുവര്‍ചിത്രങ്ങളാക്കണം. ഇതിനൊക്കെ എന്നെ പ്രേരിപ്പിക്കുന്നത് ആളുകളില്‍ നിന്ന് ലഭിക്കുന്ന നല്ല പ്രതികരണമാണ്.

ദുര്‍ഗ മ്യൂറല്‍സ് ശ്രദ്ധിക്കപ്പെട്ടോ?

ചിത്രങ്ങള്‍ വരച്ചു തുടങ്ങിയപ്പോള്‍ ഇന്‍സ്റ്റാ പേജ് തുടങ്ങി ‘ദുര്‍ഗ മ്യൂറല്‍സ് ‘. മകളുടെ പേരാണ് പേജിന് നല്‍കിയത്. നല്ല പ്രതികണമാണ് അളുകളില്‍ നിന്ന് ലഭിച്ചത്. ചിത്രങ്ങള്‍ സെയില്‍ ചെയ്യുന്ന് പേജ് വഴിയാണ്. ഇന്ന് 10K ഫോളോവേഴ്സ് ദുര്‍ഗ മ്യൂറല്‍സിന് ഉണ്ട്.

ആഗ്രഹം….

ക്ഷേത്രങ്ങളില്‍ ചുവര്‍ ചിത്രം വരയ്ക്കാന്‍ അവസരം കിട്ടണമെന്നത് ഒരു പ്രാര്‍ത്ഥനയാണ്. നിലവില്‍
ക്യാൻവാസിൽ അക്രൈലിക്കിലാണ്‌ ചിത്രരചന നടത്തുന്നത് ആറൻമുള വാസ്‌തുവിദ്യാ ഗുരുകുലത്തിൽ രണ്ടു വർഷത്തെ ഡിപ്ലോമ പഠന ശേഷം പരമ്പരാഗത ചായക്കൂട്ടുകളുമായി ചുവർ ചിത്രങ്ങൾ വരയ്‌ക്കണമെന്നുണ്ട്. ഊട്ടി, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിൽ ഗ്രൂപ്പ്‌ എക്സിബിഷനും പാര്‍ട്ടായി. സോളോ എക്സിബിഷന്‍ സംഘടിപ്പിക്കുക എന്നത് വളരെ നാളത്തെ ആഗ്രഹമാണ്.

ആവശ്യക്കാരിലേക്ക് എങ്ങനെയാണ് ചിത്രങ്ങള്‍ എത്തിക്കുന്നത്


ദൂരെയുള്ള കസ്ററമേഴ്സിന് ഫ്രൈയിം ചെയ്ത് കൊറിയര്‍ അയക്കുകയെന്നത് പ്രായോഗികമല്ലല്ലോ അതുകൊണ്ട് ഫ്രൈയിം ഒഴിവാക്കി കൊറിയര്‍ ചെയ്യും. ലണ്ടനില്‍ നിന്നും ഗള്‍ഫ് കണ്ട്രീസില്‍ നിന്നുമൊക്കെ ചുവര്‍ ചിത്രങ്ങള്‍ക്ക് ഓഡര്‍ ലഭിച്ചിരുന്നു. ചിത്രത്തിന്‍റെ വലുപ്പത്തിന് അനുസരിച്ച് പൈസയും ടൈമും കൂടും. സാധാരണ ഒരുവര്‍ക്കിന് ഒരു മാസം എടുക്കാറുണ്ട്.

കുടുംബം


ഭര്‍ത്താവ് രമേശ് ചന്ദ്രന്‍ സി.ആര്‍.പി,എഫ് ഉദ്യോഗസ്ഥനാണ്. ഞങ്ങള്‍ക്ക് മകള്‍ ദുര്‍ഗ സെന്‍റ് ജോസഫ് സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. ആലപ്പുഴ ചെറിയനാട് സ്വദേശികളായ വേണുവും ശ്രീകുമാരിയുമാണ് മാതാപിതാക്കള്‍

Leave a Reply

Your email address will not be published. Required fields are marked *