കയ്പ്പക്ക.. രുചിഭേദങ്ങളുടെ നിറക്കൂട്ട്
കൈപ്പേറിയ അനുഭവങ്ങളെ അതിജീവിച്ചുകൊണ്ട് ജീവിതത്തെ സ്വാദിഷ്ടം ആക്കിമാറ്റിയ സൂര്യ എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് *കയ്പ്പക്ക*. സൂര്യ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന നാല് സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്.രുചിയുള്ള ഭക്ഷണം കേവലം മസാലകളുടെ ഒരു കൂട്ട് അല്ല, മറിച്ച് സ്നേഹവും ഉന്മേഷവും നിറഞ്ഞ ഒരു കൂട്ടായ്മ കൂടിയാണ് എന്ന് ഓർമ്മപ്പെടുത്തുന്ന ചിത്രം കൂടിയാണിത്.
പോറസ്സ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ട് നിർമ്മിച്ച് കെ കെ മേനോൻ രചനയും സംവിധാനവും ചെയ്ത ചിത്രമാണിത്. കോ-പ്രൊഡ്യൂസർ വെണ്മണി സജി.ഡി ഒ പി പ്രവീൺഫിലോ മോൻ.എഡിറ്റർ പൊൻരാജ്. പശ്ചാത്തല സംഗീതം റോണി റാഫേൽ നിർവഹിച്ചിരിക്കുന്നു. സംഗീതസംവിധാനവും ഒരു ഗാനം ആലപിച്ചിരിക്കുന്നതും സംഗീതയാണ്. മറ്റു ഗായകർ ഹരിചരൺ,സിത്താര, ജിതിൻ രാജ് എന്നിവരാണ്. ഗാനരചന മനേഷ് രവീന്ദ്രൻ.കോ ഡയറക്ടർ രഘുവാസൻ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രേനന്ദ് കല്ലാട്ട്. അക്കൗണ്ട്സ് കെ എൻ സുരേഷ്.
സൂര്യ എന്ന നായക കഥാപാത്രത്തെ രാഹുൽ രവിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ജീവിതത്തിലെ വലിയ വിജയത്തിന് കാരണമാകുന്നത് സ്വാദിഷ്ടമായ പാചകം കൊണ്ടാണെന്ന് തിരിച്ചറിയുന്ന സൂര്യ. കുടുംബം പുലർത്തുവാനായി രാപ്പകൽ അദ്ധ്വാനിക്കുന്ന നാട്ടിൻപുറത്തുകാരിയായ സൂര്യയുടെ വാത്സല്യമാർന്ന അമ്മയുടെ കഥാപാത്രം വിനയപ്രസാദ് ഉജ്ജലമാക്കിയിരിക്കുന്നു. സൂര്യയുടെ നന്മയ്ക്കായി എന്നും പ്രാർത്ഥിക്കുന്ന,അമ്മയെ പല ഘട്ടങ്ങളിലും സഹായിക്കുന്ന സഹോദരിയായി സജിതബേട്ടിയുടെ വേഷം പ്രശംസനീയമാണ്. ഒരു ഫുഡ് ക്രിട്ടിക് ആയി എത്തുകയും, സൂര്യയുടെ ജീവിതത്തിൽ വഴിത്തിരിവിന് കാരണമാകുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ഭാര്യ കഥാപാത്രമാകുന്ന നിത്യാ റാം അതിഗംഭീര പ്രകടനത്തോടെ മികച്ചു നിൽക്കുന്നു. സൂര്യയുടെ ജീവിത വിജയത്തിന്റെ ചവിട്ടുപടിയായി എത്തുന്ന മറ്റൊരു നായികയായ സോണിയ അഗർവാളിന്റെ കരിയറിലെ ക്ലാസിക് ടച്ചുള്ള മികച്ച കഥാപാത്രമായി മാറുന്നു. ദുബായ്, മസ്ക്കറ്റ്,ചെന്നൈ, കണ്ണൂർ,വയനാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്.
അഭിനേതാക്കൾ. രാഹുൽ രവി, നിത്യറാം, സോണിയഅഗർവാൾ, വിനയപ്രസാദ്, സജിത ബേട്ടി, സുഹാസിനികുമരൻ, അരിസ്റ്റോ സുരേഷ്, കോട്ടയം പ്രദീപ്,കോട്ടയംരമേഷ്, നിയാസ് ബക്കർ, നാരായണൻകുട്ടി, ജയകൃഷ്ണൻ, ടോണി, സാറാ ജോർജ്,ഗായത്രി നമ്പ്യാർ, പ്രിയരാജീവൻ,ചിന്നി ജയന്ത്, വെണ്മണി സജി തുടങ്ങിയവരാണ്. വിതരണം സാഗാ ഇന്റർനാഷണൽ.പി ആർ ഓ എബ്രഹാം ലിങ്കൻ,എംകെ ഷെജിൻ ആലപ്പുഴ.