‘ഖോ ഖോ’ ഒടിടി യിൽ റിലീസ് ചെയ്തു

ചലച്ചിത്ര താരം
രജീഷ വിജയന്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള ചിത്രം ‘ഖോ ഖോ’ ഇന്നു മുതൽ സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസായി.

ദേശീയ-സംസ്ഥാന പുരസ്കാര ജേതാവായ രാഹുല്‍ റിജി നായര്‍ കഥ തിരക്കഥ സംഭാഷണമെഴുതി എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്
‘ഖോ ഖോ’.ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മറിയ ഫ്രാന്‍സിസ് എന്ന കായിക അദ്ധ്യാപികയെ രജീഷ വിജയന്‍ അവതരിപ്പിക്കുന്നു.

മമിതാ ബൈജു, വെങ്കിടേഷ് വി.പി., രഞ്ജിത്ത് ശേഖര്‍ നായര്‍, വെട്ടുക്കിളി പ്രകാശ്, പി.ജെ.ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ടോബിന്‍ തോമസ്‌ ഛായാഗ്രഹണം നിർവഹിക്കുന്നു.
പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസർ-അപ്പു ഭട്ടതിരി, എഡിറ്റർ-ക്രിസ്റ്റി സെബാസ്റ്റ്യൻ.
വിനായക് ശശികുമാര്‍, അദിതി നായര്‍, അര്‍ജുന്‍ രഞ്ജൻ എന്നിവരുടെ വരികൾക്ക്
സിദ്ധാർത്ഥ് പ്രദീപ്‌ സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ ഡിസൈനർ-പ്രതാപ് രവീന്ദ്രൻ,കോസ്റ്റ്യൂം-
ധന്യ ബാലകൃഷ്ണൻ,
മേക്കപ്പ്- റോണക്സ്‌ സേവ്യർ,പ്രൊഡക്ഷന്‍ കൺട്രോളർ-എസ് മുരുകൻ.സൗണ്ട് മിക്സ്-
വിഷ്ണു പി സി,സൗണ്ട് ഡിസൈൻ-
വിഷ്ണു പി.സി, അരുണ്‍ എസ് മണി,
വിതരണം-ക്യാപ്പിറ്റല്‍ സ്റ്റുഡിയോസ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *