കാന്താരി നടൂ … കൊളസ്ട്രോള്‍ അകറ്റൂ

ഔഷധങ്ങളുടെ കലവറയാണ് കാന്താരി.കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നാണ്പഴമക്കാര്‍ പറയുന്നത്, മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്.


വിശപ്പു വര്‍ദ്ധിപ്പിക്കാനും കൊഴുപ്പു കുറക്കാനും കാന്താരിക്കു കഴിവുണ്ടെന്നു പറയപ്പെടുന്നു. ശരീരത്തിലെ കൊളസ്റ്റ്രോളിന്‍റെ അളവിനെ നിയന്ത്രിക്കാനും കാന്താരി ഉപയോഗിക്കാം. രക്തത്തെ നേര്‍പ്പിക്കുന്ന ഘടകങ്ങളും കാന്താരിയിലുണ്ട്.


സന്ധികള്ക്കും പേശികള്ക്കു മുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്ത്തി ക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്.


കാന്താരിയിലെ ‘ജീവകം സി’ ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്ധിദപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും.

വീട്ടില്‍ ഒന്നു രണ്ട് കാന്താരി ചെടി നട്ട് വളര്‍ത്തിയാല്‍ മരുന്നടിച്ച പച്ചമുളക് ഒഴിവാക്കാം, കൂടെ ആരോഗ്യവും സംരക്ഷിക്കാം.

കൃഷിരീതി

കാന്താരി വിത്ത് പാകിയാണ് മുളപ്പിക്കുക. അവ പാകി തൈകള്‍ മുളപ്പിക്കാം, നല്ല ആരോഗ്യമുള്ള പഴുത്ത ഒരു മുളക് കീറി അതിലെ വിത്തുകള്‍ തണലിൽ വെച്ച് ഉണക്കി എടുക്കുക.വിത്ത് പാകുന്നതിനു മുൻപ് അര മണിക്കൂര്‍ വെള്ളത്തില്‍/ സ്യുഡോമോണസില്‍ കുതിർത്തു വയ്ക്കുന്നത് വളരെ നല്ലതാണ്, അധികം ആഴത്തില്‍ പോകാതെ വിത്ത് പാകുക, പാകി 4-5 ദിവസം കൊണ്ട് വിത്ത് മുളക്കും, ആവശ്യത്തിനു നനയ്ക്കണം. വിത്തുകള്‍ കിളിര്‍ക്കുമ്പോള്‍ ആരോഗ്യമുള്ള തൈകള്‍ പറിച്ചു നടാം..

പാകി മുളപ്പിച്ചതിനുശേഷം നാലില പ്രായമാകുമ്പോൾ പറിച്ചുനടാം. നിലത്തോ ഗ്രോ ബാഗിലോ അടിവളമായി ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർത്ത് കൃഷി ആരംഭിക്കാം. പുളിപ്പിച്ച കഞ്ഞിവെള്ളം ഇരട്ടി വെള്ളം ചേർത്ത് കാന്താരിക്ക് ഒഴിച്ചുകൊടുക്കുന്നത് വളർച്ച വേഗത്തിലാക്കാൻ നല്ലതാണ്.

വേനൽക്കാലങ്ങളിൽ നന പ്രധാനമാണ്. നിങ്ങളുടെ കൃഷിയിടത്തിൽ ഇടവിളയായും ആരംഭിക്കാം. കീടങ്ങളുടെ ശല്യം സാധാരണയായി കാന്താരിയെ ആക്രമിക്കാറില്ല. കാന്താരി മുളക് തന്നെ മികച്ചൊരു ജൈവകീടനാശിനി ആണ്. കീടങ്ങളെ തുരത്തുവാൻ പണ്ട് കാലം മുതൽ കർഷകർ കാന്താരിമുളക് ചേർത്ത ലായനി ഉപയോഗിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!