കപ്പ കൊണ്ടൊരു വട
ജിനു ജോബ്
കപ്പ കൊണ്ട് എളുപ്പത്തിൽ ഒരു വട ഉണ്ടാക്കിയാലോ.?
അവശ്യസാധനങ്ങള്‍
കപ്പ – 1/2 kg ഉപ്പിട്ട് വേവിച്ചത്
ഉളളി – 4tblsp ചെറുതായി അരിഞ്ഞത്
സവാള – 1 ചെറുതായി അരിഞ്ഞത്
വേപ്പില – 1 tblsp ചെറുതായി അരിഞ്ഞത്
പച്ച മുളക് – 2 tblsp ചെറുതായി അരിഞ്ഞത്
വറ്റൽ മുളക് ചതച്ചത് – 2 tblsp
മഞൾ പൊടി – 1 tspn
അരി പൊടി – 4 tblsp
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വേവിച്ച് വെച്ച കപ്പ ഉടച്ച് എടുക്കുക. ബാക്കി എല്ലാ ചേരുവകളും ഇട്ട് നന്നായി യോജിപ്പിച്ച് കുഴച്ച് എടുക്കുക.വടയുടെ ഷേപ്പില്‍ ഉണ്ടാക്കി എണ്ണയിൽ വറുത്ത് എടുക്കുക. കപ്പ വട തയ്യാര്‍