കുല്‍ഫി കഴിക്കാന്‍ വിട്ടോളൂ …. കുല്‍ഫിഗ്രാമത്തിലേക്ക്
മധുര പ്രീയരെ നിങ്ങള്‍ക്ക് കുല്‍ഫി ഇഷ്ടമാണോ.. എങ്കില്‍ ബംഗാളിലെ കുല്‍ഫി ഗ്രാമത്തിലേക്ക് വിട്ടോ.. എന്താ ഞെട്ടിയോ !! പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ഒരു ഗ്രാമം ഇന്ന് കുല്‍ഫിക്ക് പേരുകേട്ടതാണ്.
മുര്‍ഷിദാബാദിലെ കണ്ടി ബ്ലോക്കിന്റെ സെന്‍ററില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തില്‍ കുല്‍ഫി ഐസ്‌ക്രീം ഉണ്ടാക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ 25 കുടുംബങ്ങളുണ്ട്. ഇവിടുത്തെ കുല്‍ഫിയുടെ സ്വാദറിഞ്ഞ് നിരവധിപേരാണ് ഇന്നാട്ടിലേക്കെത്തുന്നത്. ദോഹാലിയ ദസ്പാര എന്നറിയപ്പെട്ടിരുന്ന ഈ ഗ്രാമം ഇപ്പോള്‍ കുല്‍ഫി വില്ലേജ് എന്നാണ് അറിയപ്പെടുന്നത്.
ഇവിടുത്തുകാര്‍ എല്ലാ ദിവസവും, 120 മുതല്‍ 130 വരെ കുല്‍ഫി ഐസ്‌ക്രീമുകളാണ് ഉണ്ടാക്കുന്നത്. ഉച്ചക്ക് ശേഷം ഇവര്‍ ഇത് വില്‍പ്പനക്കായി കൊണ്ടുപോകുകയാണ് പതിവ്.ഓരോ കുല്‍ഫി വില്‍പ്പനക്കാരനും പ്രതിദിനം എഴുനൂറിലധികം രൂപ സമ്പാദിക്കുന്നുണ്ട്.