ഇരുപത്തിയഞ്ച് വര്‍ഷത്തിന്ശേഷം അനിയത്തിപ്രാവിലെ സ്പ്ലെന്‍ഡര്‍ സ്വന്തമാക്കി ചാക്കോച്ചന്‍

അനിയത്തിപ്രാവ് എന്ന തന്‍റെ ആദ്യചിത്രത്തില്‍ തന്നെ മലയാളികള്‍ക്ക് പ്രീയങ്കരനായിമാറിയ നടനാണ് കുഞ്ചാക്കോബോബന്‍. അനിയത്തിപ്രാവ് എന്ന സിനിമ കണ്ടവര്‍ക്ക് അതിലെ നായികനായകന്മായ കുഞ്ചാക്കോബോബന്‍, ശാലിനി എന്നിവരോടൊപ്പം ഓര്‍മ്മയില്‍ വരുന്ന മറ്റൊരാള്‍ അത് ആ ചുവന്ന സ്പ്ലെന്‍ഡര്‍ ബൈക്ക് ആണ്. ഇന്നത് സ്വന്തമാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.
25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം ആ ബൈക്ക് തന്‍റേതാക്കിമാറ്റിയത്.

ആലപ്പുഴയിലെ ബൈക്ക് ഷോറൂമിൽ ജോലി ചെയ്യുന്ന ബോണി എന്നയാളുടെ കൈവശമായിരുന്നു ഈ ബൈക്ക്. ഒരുപാട് അന്വേഷണങ്ങൾക്കു ശേഷമാണ് ഇക്കാര്യം അറിഞ്ഞതെന്നും ഷോറൂം ഉടമയുമായി സംസാരിച്ച് അനിയത്തിപ്രാവിലെ ബൈക്കാണെന്ന് ഉറപ്പാക്കിയ ശേഷമാണു വാങ്ങിയതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.


കുഞ്ചാക്കോ ബോബനും ശാലിനിക്കും പുറമെ തിലകന്‍, ശ്രീവിദ്യ, ഹരിശ്രീ അശോകന്‍, സുധീഷ്, ജനാര്‍ദ്ധനന്‍, കൊച്ചിന്‍ ഹനീഫ, കെപിഎസി ലളിത ഉള്‍പ്പെടെയുളള താരങ്ങളും അനിയത്തിപ്രാവില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.1997 മാര്‍ച്ച് 27നായിരുന്നു അനിയത്തിപ്രാവ് തിയറ്ററുകളിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *