തടാകത്തിലെ വെള്ളത്തിന് പകരം മഞ്ഞുകട്ടകള്‍

കാനഡയിലെ മാനിറ്റോബ തടാകത്തിലെ ജലം വലിയ ഗോളാകൃതിയില്‍ രൂപാന്തരം സംഭവിച്ചു ഇത്തരത്തില്‍ ആയിരകണക്കിന് മഞ്ഞുകട്ടകളാണ് തടാകത്തിലുള്ളത്. കാലവസ്ഥയില്‍‌ വന്ന മാറ്റമാണ് ഇതിന് കാരണായി കരുതപ്പെടുന്നത്.


ഇത്തരത്തിലുള്ള പ്രതിഭാസം ആദ്യമാണ് കാണുന്നതെന്ന് ട്വിറ്ററില്‍ പ്രചരിപ്പിക്കുന്ന വീഡിയോയ്ക്ക് കമന്‍റ് ചെയ്യുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. 40 വർഷമായി താൻ മാനിറ്റോബയിൽ താമസിക്കുന്നുണ്ട് .”ഞാൻ പാൻകേക്കിന്റെ ആകൃതിയിലുള്ള ഐസ് കണ്ടിട്ടുണ്ട്. എന്നാൽ, ഗോളാകൃതിയിലുള്ള ആയിരക്കണക്കിന് മഞ്ഞുകട്ടകൾ ഇതുവരെ കണ്ടിട്ടില്ലെന്നും ഹോഫ്‌ബോവർ പറഞ്ഞു.ഐസ് ആറിഞ്ച് വലുപ്പത്തില്‍ കട്ടിയുളളതും പരുക്കനുമാണെന്ന് കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.
വീഡിയോയയില്‍ ഗോൾഫ് ബോൾ മുതൽ ഫുട്ബോളിന്റെ വരെ വലിപ്പമുള്ള മഞ്ഞുകട്ടകള്‍ കാണാം. ഏതായാലും ട്വിറ്ററിൽ നിരവധി പേരാണ് വീഡിയോ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *