ഫഹദ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി; മാലിക്കിന്‍റെ ട്രെയിലര്‍ പുറത്ത്
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്കിന്‍റെ ട്രെയിലര്‍ പുറത്ത് വിട്ടു .ഫഹദ് ഫാസിൽ നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്‍റെ ട്രെയിലര്‍ ആമസോൺ പ്രൈം വിഡിയോ ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസായിരിക്കുന്നത്. 15 മുതൽ ആമസോൺ പ്രൈമിലൂടെ ചിത്രം സ്ട്രീം ചെയ്യും.
അവിസ്മരണീയമാക്കിയിരിക്കുന്നു ട്രെയിലര്‍ സൂചന നല്‍കുന്നു.നിമിഷ സജയനാണ് ഫഹദ് ഫാസിലന്‍റെ നായികയായി അഭിനയിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്ജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, ചന്ദു നാഥ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാനു വർഗീസ് ആണ് ക്യാമറയും സംഗീതം സുഷിൻ ശ്യാമിന്‍റേതും ആണ്.
പീരിയഡ് ഗണത്തിൽപ്പെടുന്നു. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണ് മാലിക്. 27 കോടിയോളം മുതൽ മുടക്കുള്ള ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചിരുന്നു.
കടലോര പ്രദേശവും അവിടെയുള്ള ആളുകളുടെ ജീവിതവുമാണ് സിനിമ. തീരനായകനായ സുലൈമാൻ മാലിക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍ ആണ്.കൗമാരം മുതൽ വാർധക്യം വരെയുള്ള സുലൈമാൻ മാലിക്കന്‍റെ ജീവിതം വിവിധ ഗെറ്റപ്പുകളിലൂടെ ഫഹദ് അഭിനയ മികവ് പുലര്‍ത്തുന്നതായി ട്രെയിലര്‍ സൂചന നല്‍കുന്നുണ്ട്