പ്രണയസമ്മാനമായി ഭാര്യയ്ക്ക് താജ്മഹല്‍ മാതൃകയില്‍ വീട് പണിത് നല്‍കി മധ്യപ്രദേശ് സ്വദേശി
ആനന്ദ് പ്രകാശ് ചൌസ്കി തന്‍റെ ഭാര്യയ്ക്ക് നല്‍കിയ പ്രണയസമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. താജാമഹല്‍ മാതൃകയിലുള്ള വീടാണ് മധ്യപ്രദേശിലെ ബുർഹാൻപൂർ സ്വദേശി ഭാര്യ മഞ്ജുഷ ചൌസ്കിക്കായി പണിതിരിക്കുന്നത്.
ആഗ്രയില്‍ പോയി താജ്മഹല്‍ കണ്ടതോടെയാണ് ഇത്തരത്തിലൊരു ആശയം ആനന്ദ് പ്രകാശ് ചൌകാശിന് തോന്നിയത്.താജ്മഹലിന്റെ വാസ്തുവിദ്യ പഠിക്കുകയും എഞ്ചിനിയർമാരോട് നിർമ്മിതി ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് നാലുമുറികളുള്ള വീട് ഭാര്യയ്ക്കായി താജ്മഹല്‍ മാതൃകയില്‍ പണിയുകയും ചെയ്തു ഈ വിദ്യാഭ്യാസ വിദഗ്ധന്‍.
80 അടി ഉയരമുള്ള വീട് നിർമ്മിക്കാൻ മാത്രമാണ് ചൌസ്കി ആദ്യം എഞ്ചിനിയേഴ്സിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അത്തരമൊരു നിർമ്മിതിക്ക് അനുവാദം ലഭിച്ചില്ല. അനുമതി നിഷേധിച്ചതോടെ താജ്മഹൽ പോലൊരു വീട് നിർമ്മിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. മൂന്ന് വർഷകൊണ്ടാണ് ചൌസ്കിയുടെ വ്യത്യസ്ത സൌധം പണിതത്.
കൺസൾട്ടിംഗ് എഞ്ചിനീയർ പ്രവീൺ ചൗക്‌സി പറയുന്നത് അനുസരിച്ച്, വീട് 90 ചതുരശ്ര മീറ്ററിൽ മിനാരങ്ങളുള്ളതാണ്. അടിസ്ഥാന ഘടന 60 ചതുരശ്ര മീറ്റർ ഉൾക്കൊള്ളുന്നു. 29 അടി ഉയരമുള്ള താഴികക്കുടവും രണ്ട് നിലകളിലായി രണ്ട് കിടപ്പുമുറികളുണ്ട്. വീട്ടിൽ ഒരു അടുക്കള, ലൈബ്രറി, ധ്യാനമുറി എന്നിവയും ഉണ്ട്. ഘടന വിശദമായി പഠിക്കാൻ എൻജിനീയറും താജ്മഹലും ഔറംഗബാദിലെ സമാനമായ സ്മാരകമായ ബിബി കാ മഖ്ബറയിലും സന്ദര്‍ശിച്ചിരുന്നു.
താജ്മഹലിന്റെ ത്രിമാനദൃശ്യം ഉപയോഗിച്ചാണ് എഞ്ചിനിയർമാർ ഇത്തരമൊരു കെട്ടിടം പണിതുയർത്തിയത്. ബുർഹാൻപൂർ സന്ദർശിക്കുമ്പോൾ ഒരു വിനോദസഞ്ചാരിക്കും നഷ്ടപ്പെടുത്താൻ കഴിയാത്ത ഒരു കാഴ്ചയായിരിക്കും തന്റെ വീട് എന്ന് ചൗക്‌സി കരുതുന്നു. .