512 കിലോ ഉള്ളി വിറ്റ കര്‍ഷകന് ലാഭം രണ്ടരൂപ.

മുംബൈ; കിലോമീറ്ററുകള് യാത്രചെയ്ത് 512 കിലോ ഉള്ളി വിറ്റ കര്‍ഷകന് ലാഭം രണ്ടരൂപ. ഒരു രൂപയ്ക്കാണ് ഇദ്ദേഹം എഴുത്കിലോമീറ്റര്‍ യാത്രചെയ്തത്.സോലാപൂരിലെ ബോർ​ഗാവ് സ്വദേശിയായ രാജേന്ദ്ര തുക്കാറാം ചവാൻ എന്ന കർഷകനാണ് ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായത്. കാർഷിക വിപണന സംഘമായ എഎംപിസിയിലാണ് ഇയാൾ ഉള്ളി വിറ്റത്.

കയറ്റിറക്ക് കൂലിയും മറ്റു ചെലവുകളും കിഴിച്ച് കർഷകന് ലഭിച്ചത് വെറും 2.49 രൂപ.ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഡേറ്റഡ് ചെക്കുമായാണ് ഉള്ളിവിറ്റ് അദ്ദേഹം വീട്ടിലെത്തിയത്. കയറ്റിറക്ക്, തൂക്കകൂലി ഇനത്തിൽ 509.50 രൂപയാണ് ഇയാളിൽ നിന്ന് ഈടാക്കിയത്.കിലോമീറ്റർ യാത്ര ചെയ്ത വണ്ടിക്കൂലി പോലും അദ്ദേഹത്തിന്
ലഭിച്ചില്ല. കൃഷിയിറക്കുന്നതിനായി 40000 രൂപയാണ് ചെലവായത്.

കഴിഞ്ഞ വർഷം 18 രൂപക്ക് വിറ്റ ഉള്ളിയാണ് ഇത്തവണ ഒരുരൂപക്ക് വിൽക്കേണ്ടി വന്നതെന്നും ഇയാൾ പറ‍ഞ്ഞു. ഇക്കാലയളവിൽ വളത്തിനും വിത്തിനും കീടനാശിനിക്കും വില കൂടി. എന്നാൽ, കാർഷിക വിളക്ക് വില കുറയുകയാണെന്ന് കർഷകർ പരാതിപ്പെടുന്നു. ഖാരിഫ് സീസണിൽ മികച്ച വിളവ് ലഭിച്ചതാണ് വിലയിടിവിന് പ്രധാന കാരണം. മൊത്തവിപണിയിൽ ക്വിന്റിലിന് 1850 രൂപണ്ടായിരുന്നിടത്ത് ഇപ്പോൾ 550 രൂപയായി.


പലർക്കും മുടക്കുമുതൽ പോലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ ന്യായവില ലഭിക്കാൻ സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *