ഏഴുവര്‍ഷംവരെ തിരിച്ചടവില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ വാഹന വായ്പ

ടാറ്റാ മോട്ടോഴ്‌സ് എല്ലാ ഉപഭോക്താക്കള്‍ക്കും വാഹന വായ്പ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുകയാണ് . ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്. വായ്പ 6.85 ശതമാനം ആണ് കൊടുക്കുന്നത്.

6.85 ശതമാനം മുതൽ പലിശ നിരക്കിൽ ആണ് വായ്പ നൽകുന്നത്. വാഹന വിലയുടെ 90 ശതമാനം വരെയാണ് വായ്പ ലഭിക്കുക. ഒരു ലക്ഷത്തിന് 1,502 രൂപ മാസത്തവണയില്‍ ഏഴുവര്‍ഷം വരെ തിരിച്ചടവ് കാലാവധി ലഭ്യമാകും.

ഈ പദ്ധതി ടാറ്റയുടെ ഫിനാന്‍സ്ഈസി ഫെസ്റ്റിവല്ലിന്റെ ഭാഗമായിട്ട് ആണ് അവതരിപ്പിക്കുന്നത്. ഉടൻ തന്നെ രാജ്യ മൊട്ടാകെ ലഭ്യമാക്കും. കമ്പനി ഇലക്ട്രിക് കാറുകള്‍ക്ക് ഉള്‍പ്പടെ എല്ലാ മോഡലുകള്‍ക്കും വായ്പ സൗകര്യം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *