കുടംപുളിയുണ്ടോ ശരീരഭാരം കുറയ്ക്കാം
അമിത ശരീര ഭാരം കാരണം ബുദ്ധിമുട്ടുകയാണോ നിങ്ങൾ?എങ്കിൽ പരിഹാരം ഉണ്ട്. ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ് കുടംപുളിയുടെ ഉപയോഗം. ഇതിൽ അടങ്ങിയിട്ടുള്ള ഹൈഡ്രോക്സി സിട്രിക് ആസിഡ് എന്ന ഫൈറ്റോ കെമിക്കൽ ശരീരത്തിൽ അനാവശ്യമായി അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നു. കുടംപുളിയുടെ ഉപയോഗത്തിലൂടെ തലച്ചോർ ഉൽപ്പാദിപ്പിക്കപ്പെടുന്ന സെറോടോണിൻ എന്ന ഹോർമോൺ വിശപ്പ് കുറയ്ക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ശരീരത്തിലെ ഇൻഫ്ലാമേഷന്റെയും ഇൻസുലിന്റെ അളവ് കുറയ്ക്കുന്നു. ഒപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
കുടംപുളിയുടെ ഉപയോഗം ദഹനപ്രക്രിയയെ സുഗമമാക്കുന്നു. കൂടാതെ ഉദരവ്രണം വരാതെ തടയുന്നു.ഹൃദയത്തിന്റെ മെച്ചപ്പെട്ട ആരോഗ്യം നിലനിർത്തുകയും. ഉന്മേഷം നൽകുകയും ചെയ്യുന്നു ശരീരത്തിലെ എല്ലാ തരത്തിലുമുള്ള വിഷാംശങ്ങളെയും അകറ്റുന്നു. എല്ലുകൾ ബലപ്പെടുത്തുകയും സുഖമായ നിദ്രക്ക് സഹായിക്കുകയും ചെയ്യുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം കൂടിയാണ് കുടംപുളിയുടെ ഉപയോഗം.
എങ്ങനെ ഉപയോഗിക്കാം
നാല് കപ്പ് വെള്ളത്തിലേക്ക് രണ്ടോ മൂന്നോ അല്ലി കുടംപുളി ചേർത്ത് നന്നായി തിളപ്പിക്കുക. തണുത്തശേഷം അരിച്ചെടുത്ത് ഭക്ഷണത്തിന് അര മണിക്കൂർ മുൻപ് ഈ പാനീയം കുടിക്കുക. ശരീര ഭാരം കുറയ്ക്കുവാൻ കുടംപുളി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.
ദോഷഫലങ്ങൾ
കുടംപുളിയുടെ അമിതഉപയോഗംകരളിനെ മോശമായി ബാധിക്കും. തലവേദന, ദഹനപ്രക്രിയ എന്നിവയെ പ്രതികൂലമായി ബാധിക്കുവാനും സാദ്ധ്യതകളേറെയാണ് . ആയതിനാൽ ആവശ്യത്തിനുമാത്രം ഉപയോഗിക്കുക. അമിതമായാൽ അമൃതും വിഷം എന്നാണല്ലോ.