ജയ്ഭീമില്‍ പ്രേക്ഷകശ്രദ്ധ നേടി മലയാളി താരങ്ങള്‍

സൂര്യയുടെ ജയ്ഭീമിലെ അഭിനേതാക്കളെല്ലാം മികച്ച പ്രകടമാണ് കാഴ്ചവച്ചത്. പൊലീസിന്റെ ഭീകരമായ അരാജകത്വവും മനസാക്ഷി മരവിച്ചുപോകുന്ന സംഭവവികാസങ്ങളുമാണ് ‘ജയ് ഭിം ചർച്ച ചെയ്യുന്നത്.


സൂര്യയുടെ ചന്ദ്രു എന്ന കഥാപാത്രത്തിന് പുറമേ സെൻഗിണിയും രാജാക്കണ്ണുമാണ് ‘ജയ് ഭീ’മിന്റെ വൈകാരികതയെ നിലനിർത്തുന്നത്. മലയാളി നടി ലിജോമോളും നടൻ കെ. മണികണ്ഠനുമാണ് ഈ കഥാപാത്രങ്ങളിലെത്തുന്നത്. കാടിന്റെ മക്കളായ ‘ഇരുളർ’ എന്ന ഗോത്രവാസികളായി വെള്ളിത്തിരയില്‍ ഇരുവരും ജീവിച്ചുകാണിക്കുകയായിരുന്നു.


നടി ലിജോമോളുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ‘ജയ് ഭീം’. സെൻഗിണിയായി ഗംഭീര പ്രകടനമാണ് നടി കാഴ്ചവച്ചത്.രജിനികാന്ത് ചിത്രം ‘കാലാ’യിൽ ലെനിൻ എന്ന കഥാപാത്രമായി പ്രേക്ഷകമനസിൽ ഇടംനേടിയ താരമാണ് മണികണ്ഠൻ.ജയ് ഭീ’മിലെ രാജാക്കണ്ണ് താരത്തിന്റെ കരിയറിൽ മുതൽക്കൂട്ടാകുംവിശ്വാസം, തമ്പി, നെട്രികൺ, വിക്രം വേദ തുടങ്ങിയവയാണ് മണികണ്ഠന്‍റെ മറ്റ് പ്രധാന സിനിമകൾ.

പബ്ലിക് പ്രോസിക്യൂട്ടർ ചെല്ലപാണ്ഡ്യനെ അവതരിപ്പിച്ചിരിക്കുന്നത് പ്രശസ്ത താരം ഗുരു സോമസുന്ദരമാണ്. മിന്നൽമുരളിയിൽ ‘വെള്ളിടി’ എന്ന വില്ലൻ വേഷത്തിലെത്തുന്നതും ഗുരസോമസുന്ദരം എത്തുന്നുണ്ട്.മൂന്നാറിലെ ചായക്കടക്കാരനായി വേഷമിട്ട രാജേഷ് ആയി അഭിനയിച്ചത് മലയാളിയായ ജിജോയ് പി.ആർ. ആണ്. മൈത്ര എന്ന അധ്യാപികയായി രജീഷ വിജയനും തന്റെ കഥാപാത്രം മോനോഹരമാക്കി.തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *