എല്‍ഇഡി സാരി ധരിച്ച സ്ത്രീയുടെ വീഡിയോ വീണ്ടും തംരംഗമാകുന്നു ; വീഡിയോ കാണാം
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. വീടുകളില്‍ മാത്രമല്ല ഇത്തരത്തില്‍ ദീപാവലി ആഘോഷിക്കുന്നത്. പരിസര പ്രദേശങ്ങളിലും അപ്പാര്‍ട്ട്‌മെന്റുകളിലും ദീപങ്ങളും, ദിയകളും, എല്‍ഇഡി ബള്‍ബുകളും, വിളക്കുകളും തെളിയിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്‍ഇഡി ലൈറ്റുകള്‍ ധരിച്ച ഒരു സ്ത്രീയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
എല്‍ഇഡി ലൈറ്റുകള്‍ കൊണ്ട് അലംകൃതമായ വെള്ള നിറത്തിലുള്ള സാരിയാണ് അവര്‍ ധരിച്ചിരിക്കുന്നത്. റോയല്‍ ബ്ലൂ ബ്ലൗസും അതിന് ചേരുന്ന നീല നിറത്തിലുള്ള ആഭരണങ്ങളുമാണ് അവര്‍ സാരിയ്‌ക്കൊപ്പം ധരിച്ചിരിക്കുന്നത്. 2020 ലാണ് ഈ വീഡിയോ ക്ലിപ്പ് ആദ്യമായി പുറത്തുവന്നത്. എന്നാല്‍ ഇപ്പോള്‍ ദീപാവലി ആഘോഷങ്ങള്‍ അടുത്തിരിക്കെ വീഡിയോ വീണ്ടും വൈറലായി മാറുകയായിരുന്നു. ട്വിറ്ററില്‍ പങ്കുവെച്ച ഉടനെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു.