സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍

കൊച്ചി: സിനിമാ സംവിധായകന്‍ ഷാഫി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. ഈ മാസം പതിനാറിനാണ് പക്ഷാഘാതത്തെ തുടര്‍ന്ന് ഷാഫിയെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചത്.

നിലവിൽ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തി ജീവന്‍ നിലനിര്‍ത്തുന്നതെന്നും ന്യൂറോ സര്‍ജിക്കല്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയെന്നും ആശുപത്രി അധികൃതര്‍ അറിച്ചു.

മലയാളി എന്നും ഓർത്തിരിക്കുന്ന ഒരുപിടി എവർഗ്രീൻ-ഹിറ്റ് സിനിമളുടെ സംവിധായകൻ ആണ് ഷാഫി.
റാഫി മെക്കാര്‍ട്ടിന്‍ സംവിധായക കൂട്ടുകെട്ടിലെ റാഫിയുടെ സഹോദരനും കൂടിയാണ് ഷാഫി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!