മാലിക്കിലെ ഗാനം ആസ്വദിക്കാം
ഫഹദ് ഫാസില്‍ നായകനാവുന്ന മാലിക്കിലെ ആദ്യഗാനമെത്തി.തീരമേ തീരമേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഫഹദ് ഫാസിൽ, നിർമ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയവർ സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തു.
സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. കെ എസ് ചിത്രയും സൂരജ് സന്തോഷും ചേര്‍ന്ന് പാടിയിരിക്കുന്ന ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് അൻവർ അലിയാണ്.ജൂലൈ 15ന് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും.