മമ്മൂട്ടി ജോസ്പെല്ലിശ്ശേരിചിത്രം .’നന്‍പകല്‍ നേരത്ത് മയക്കം’
മമ്മൂട്ടി ജോസ്പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്നു. .’നന്‍പകല്‍ നേരത്ത് മയക്കം’ എന്നാണ് സിനിമയുടെ പേര്.ചിത്രത്തിന്‍റെ ഷൂട്ടിംഗ് പളനിയില്‍ ആരംഭിച്ചു.
ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്.സിനിമ നിര്‍മ്മിക്കുന്നത് മമ്മൂട്ടിയുടെ പുതിയ നിര്‍മ്മാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യും ലിജോ പെല്ലിശേരിയുടെ ആമേന്‍ മുവി മൊണാസ്ട്രിയും ചേര്‍ന്നാണ്. മമ്മൂട്ടിക്കൊപ്പം അശോകനും ഒരുവേഷത്തിലെത്തുണ്ട്. മലയാളത്തിലും തമിഴിലുംമായാണ് ചിത്രം ഒരുക്കുന്നത്.
ഇരുഭാഷകളിലെയുംപുതുമുഖങ്ങളായിയിരിക്കും അഭിനേതാക്കളായി എത്തുകയെന്നും സൂചനയുണ്ട്പേരന്‍പും പുഴുവും ഷൂട്ട് ചെയ്ത തേനി ഈശ്വറാണ് ക്യാമറ. ചിത്രത്തിന്‍റെ ആദ്യ ദിവസത്തെ ചിത്രീകരണം വേളാങ്കണ്ണിയിലാണ് നടന്നത്.
ഹംഗറിയില്‍ ഷൂട്ടിംഗ് കഴിഞ്ഞഎത്തിയ മമ്മൂട്ടി ഈ ആഴ്ച തന്നെ പഴനിക്കുപോകുമെന്നാണ് റിപ്പോര്‍ട്ട്. ലിജോ ചിത്രം കഴിഞ്ഞാല്‍ സിബിഐ 5 ല്‍ ജോയിന്‍ ചെയ്യും