കലൂര്‍ഡെന്നീസിന്‍റെ മകന്‍ ഡിനോ സംവിധായകനാകുന്നു; ഹീറോ മമ്മൂട്ടി
തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകൻ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്നു.തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർ ചേര്‍ന്ന് നിർമ്മിക്കുന്ന ത്രില്ലര്‍ ശ്രേണിയിലുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഛായാഗ്രഹണം
നിമിഷ് രവി നിർവ്വഹിക്കുന്നു.
പ്രൊജക്ട് ഡിസൈനര്‍- ബാദുഷ.പൃഥ്വിരാജ് നായകനാവുന്ന ‘കാപ്പ’, ടൊവിനൊ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്നീ ചിത്രങ്ങള്‍ക്കുശേഷം തീയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
പി ആര്‍ ഒ- ശബരി.