ഗായിക മഞ്ജരിയും സിനിമയിലേക്ക്

മലയാളത്തിൻ്റെ അനുഗ്രഹീത ഗായിക മഞ്ജരിയും സിനിമയിലേക്ക്, മഞ്ജരി ആദ്യമായി പാടിയഭിനയിച്ച പുതിയ ചിത്രം ‘വർത്തമാനം’ 12 ന് തിയേറ്ററിലെത്തുകയാണ്. മലയാള പിന്നണി ഗാനരംഗത്ത് മഞ്ജരി ഇരുപത് വർഷമാകുകയാണ്.ഇതിനിടെ ഹൃദയഹാരിയായ ഒത്തിരി പാട്ടുകൾ ഈ ഗായിക മലയാളികൾക്ക് സമ്മാനിച്ചു.വി.കെ.പ്രകാശിൻ്റെ ‘പോസിറ്റീവ് ‘ എന്ന സിനിമയിൽ ഗായകൻ ജി. വേണുഗോപാലിൻ്റെ കൂടെ പാടിയഭിനയിച്ചിരുന്നു.എന്നാൽ വർത്തമാനത്തിൽ വളരെ ശ്രദ്ധേയമായ കഥാപാത്രമാണ്.ഗായിക മജ്ജരിയായിട്ട് തന്നെയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

ചരിത്ര പശ്ചാത്തലമുള്ള വർത്തമാനത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമെന്ന് മഞ്ജരി പ്രതികരിച്ചു. സിനിമയിൽ അഭിനയിക്കാൻ ഒത്തിരി ഓഫറുകൾ വന്നിട്ട് പലതും ഞാൻ ഒഴിവാക്കുകയായിരുന്നു. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ അഭിനയരംഗത്ത് സജീവമാകുമെന്നും മഞ്ജരി പറഞ്ഞു.

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പാര്‍വ്വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന ‘വര്‍ത്തമാനം’ 12 ന് 300 തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്‍റെ പ്രമേയം.

‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതിയുടേത്. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുണ്ട്.
ബാനര്‍ – ബെന്‍സി പ്രൊഡക്ഷന്‍സ്,നിര്‍മ്മാണം – ബെന്‍സി നാസര്‍, ആര്യാടന്‍ ഷൗക്കത്ത്, കഥ-തിരക്കഥ-സംഭാഷണം – ആര്യാടന്‍ ഷൗക്കത്ത്, ക്യാമറ – അഴകപ്പന്‍, ഗാനരചന – റഫീക് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍, പശ്ചാത്തല സംഗീതം – ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഡിക്സന്‍ പൊടുത്താസ്, പി.ആര്‍.ഒ. – പി.ആര്‍.സുമേരന്‍ (ബെന്‍സി പ്രൊഡക്ഷന്‍സ്) 9446190254

Leave a Reply

Your email address will not be published. Required fields are marked *