വിവഹാത്തിനെത്തിയ അതിഥികള്‍ക്ക് കഞ്ചാവ് കേക്ക്
വിവാഹദിവസം എന്നും ഓര്‍മ്മിക്കാന്‍ തികച്ചും വ്യത്യസ്തമായിക്കണമെന്ന നിര്‍ബന്ധത്താല്‍ രസകരമായ പലകാര്യങ്ങളും ഒപ്പിക്കാറുണ്ട് . വിവാഹസല്‍ക്കാരത്തിനെത്തിയ അതിഥികള്‍ക്ക് കേക്കില്‍ കഞ്ചാവ് നല്‍കിയാലോ..വിവാഹദിനത്തിലെത്തിയ അതിഥികള്‍ക്ക് കേക്കില്‍ കഞ്ചാവ് കലര്‍ത്തി നല്‍കിയത് വധുവിന്‍റെ സഹോദരന്‍ തന്നെയാണ്. വിവാഹദിനത്തില്‍ സഹോദരിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അയാള്‍ അങ്ങനെ ചെയ്തത്
ചിലെയിലാണ് സംഭവം. സാന്‍റിയാഗോ സ്വദേശിയായ അല്‍വാറോ റോഡ്രഗിസ് എന്ന 29കാരനാണ് സഹോദരിയുടെ വിവാഹത്തിന് ഏഴ് നിലയുള്ള പ്രത്യേക കേക്ക് നിര്‍മ്മിച്ചത്. കേക്കിലെ ഏഴ് നിലകളിലെ ഒരു നിലയിലാണ് കഞ്ചാവ് വച്ചുള്ള പ്രത്യേക കേക്ക് തയ്യാറാക്കി വച്ചത്. ഇരുപതിലേറെ മണിക്കൂര്‍ പണിപെട്ടാണ് അല്‍വാറോ കേക്ക് തയ്യാറാക്കിയത്. മനോഹരമായ വിവാഹകേക്കില്‍ ബന്ധുക്കള്‍ ആരും തന്നെ ഇത്തരമൊരു വൈറൈറ്റി പ്രതീക്ഷിച്ചില്ലെന്നത് ഉറപ്പാണ്. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമാണ് ഈ പ്രത്യേക കേക്ക് വിളമ്പിയതെന്നാണ് അല്‍വാറോ അവകാശപ്പെടുന്നത്.
സഹോദരിയും നവവരനും കേക്ക് മുറിക്കുന്നതും കഞ്ചാവ് കേക്ക് കഴിച്ച് അതിഥികളുടെ പ്രതികരണവും എല്ലാം അല്‍വാറോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതതോടെയാണ് കേക്കില്‍ കഞ്ചാവുണ്ടായിരുന്നുവെന്നത് ബന്ധുക്കള്‍ അറിഞ്ഞത്.
2015ല്‍ കഞ്ചാവിന്‍റെ ഉപയോഗം നിയമാനുസൃതമാക്കിയിട്ടുള്ള രാജ്യമാണ് ചിലി.അതുകൊണ്ടു തന്നെ വധുവിന്‍റെ സഹോദരന്‍റെ കുസൃതിക്ക് പൊലീസ് കേസ് ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.