മംഗോ ലസ്സി
പഴുത്ത മാങ്ങ – 2 മാങ്ങ
കട്ടത്തൈര് – 1കപ്പ്
പഞ്ചസാര – 5 ടേബിൾ സ്പൂൺ
ഏലക്കായ – 1 എണ്ണം
തയ്യാറാക്കുന്ന വിധം : –
മിക്സിയുടെ ജാറിലേക്ക് മാങ്ങാ കഷ്ണങ്ങളും തണുപ്പിച്ച കട്ടതൈരും പഞ്ചസാരയും ഏലക്കായ പൊടിച്ചതും ചേർത്ത് അടിച്ചെടുക്കുക. ശേഷം ഉപയോഗിക്കാവുന്നതാണ്.
ലസ്സി തയ്യാറാക്കുമ്പോൾ തൈര് കുറെ നേരം മിക്സിയിൽ അടിക്കരുത്. കുറെ നേരം അടിച്ചാൽ അതിന്റെ രുചി നഷ്ടപ്പെടും മാത്രമല്ല തൈരിൽ നിന്നും വെണ്ണ വേർത്തിരിയും.