ഓസ്കർ നോമിനേഷൻ പട്ടികയിൽ ‘ മരക്കാർ’
മോഹൻലാലിനെ നായകനാക്കി പ്രിദർശൻ സംവിധാനം ചെയ്ത ചിത്രമാണ് ‘മരക്കാർ : അറബിക്കടലിന്റെ സിംഹം’. മികച്ച ഫീച്ചർ ഫിലിം പട്ടികയിലാണ് ഇടം നേടിയത്. സ്പെഷ്യൽ എഫക്ട്, മികച്ച ഫീച്ചർ ഫിലിം, വസ്ത്രാലങ്കാരം എന്നീ മേഖലകളിലും ചിത്രത്തിന് പുരസ്കാരം ലഭിച്ചു.
276 ചിത്രങ്ങൾക്കൊപ്പമാണ് ഇടം നേടിയിരിക്കുന്നത്. 2021 ഡിസംബർ 2 നായിരുന്നു മരക്കാർ റിലീസ് ആയത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. മരക്കാറിനൊപ്പം ‘ ജയ് ഭീം’ മും ഓസ്ക്കാർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സൂര്യയെ നായകനായി എത്തിയ തമിഴ് ചിത്രമാണ് ജയ് ഭീം. രജിഷ വിജയമായിരുന്നു ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തിയത്.