വൈറലായി “മരയ്ക്കാർ അറബിക്കടലിന്റെ സിംഹം” തീം മ്യൂസിക്
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ തീം മ്യൂസിക് സൈന മ്യൂസിക്കിലൂടെ പുറത്തിറക്കി.മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തീം മ്യൂസിക് റിലീസ് ചെയ്തത്.മ്യൂസികിന്റെ സൗണ്ട് ട്രാക്ക് ചെയ്തിരിക്കുന്നത് രാഹുല്‍ രാജ് ആണ്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം ഡിസംബര്‍ 2ന് തീയേറ്ററുകളില്‍ എത്തും.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു.
മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവർ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സുനില്‍ ഷെട്ടി, പ്രഭു, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍വന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന എപ്പിക് ഹിസ്‌റ്റോറിക്കല്‍ വാര്‍ ചിത്രത്തിന്റെ തിരക്കഥ അനി ശശിയും പ്രിയദര്‍ശനും ചേര്‍ന്നെഴുതുന്നു.ഛായാഗ്രഹണം-തിരു, ഗാനരചന-ബികെ ഹരിനാരായണന്‍, ഷാഫി കൊല്ലം, പ്രിയദര്‍ശന്‍, സംഗീതം-റോണി റാഫേല്‍, കലാസംവിധാനം-സാബു സിറിള്‍, എഡിറ്റിംങ്- അയ്യപ്പന്‍ നായര്‍.തിയേറ്ററില്‍ എത്തുന്നതിനും മുന്‍പ് തന്നെ മൂന്നു ദേശീയ പുരസ്‌കാരങ്ങളാണ് ഈ പ്രിയദര്‍ശന്‍ ചിത്രം നേടിയത്.
മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരത്തിന് പിറകെ, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള അവാര്‍ഡ് സുജിത് സുധാകരന്‍, വി. സായ് എന്നിവര്‍ നേടി.സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ മികച്ച സ്‌പെഷ്യല്‍ എഫക്ടിനുള്ള പുരസ്‌കാരത്തിനും അര്‍ഹനായി.വാർത്ത പ്രചരണം-എ എസ് ദിനേശ്.