ഉദ്യാനത്തിലെ ‘സുഗന്ധി പെണ്ണ്’ മരമുല്ല!!!
കറിവേപ്പിന്റെ ജനുസ്സിൽപ്പെടുന്ന ഈ ചെറു പൂമരത്തിനു സസ്യപ്രകൃതിയിൽ കറിവേപ്പിനോട് രൂപസാദൃശ്യമുണ്ട്. ഇലകൾ പൂർണമായി മറയുന്ന വിധത്തിൽ നിറയെ തൂവെള്ളപ്പൂക്കൾ വിരിഞ്ഞാൽ പിന്നെ ചുറ്റും ഹൃദ്യമായ സുഗന്ധം നിറയും. ഒരു പകലിന്റെ മാത്രം ആയുസ്സുള്ള പൂക്കൾ കൊഴിഞ്ഞാലാവട്ടെ, മരത്തിനു ചുവട്ടിൽ വെള്ള പരവതാനി വിരിക്കും. കാമിനി എന്നു വിളിപ്പേരു ള്ള ഇനത്തിന്റെ ഇലകൾക്ക് പുഷ്‌പാലങ്കാരത്തിൽ നല്ല ഉപയോഗമുണ്ട്.
ചുവന്ന നിറമുള്ള കായകൾക്കുള്ളിൽ ഒന്നോ രണ്ടോ വിത്തുകൾ ഉണ്ടായിരിക്കും. പക്ഷികൾ തിന്നുന്ന വിത്തുവഴിയാണ് പ്രധാനമായും വംശവർദ്ധന നടക്കുന്നത്. കമ്പ് കുത്തി പിടിപ്പിച്ചും പതി വെച്ചും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു. ചില സ്ഥലങ്ങളിൽ ഔഷധങ്ങളായും കറിവേപ്പ് പോലെ മരമുല്ലയെ കറികളിലും ഉപയോഗിക്കുന്നു.ചെറിയ ഇലകളോടുകൂടിയ അധികം പടരാത്ത മരങ്ങള്‍ക്ക് അധികം വലിപ്പവുമില്ല. ശാഖാഗ്രത്തില്‍ തൂങ്ങിക്കിടക്കുന്ന വെളുത്ത പൂക്കള്‍ക്ക് നല്ല മണമാണ്. മഴക്കാലത്താണ് പ്രധാനമായും ഇവ പൂക്കുന്നത്.
വിദേശ രാജ്യങ്ങളിൽ മരമുല്ല വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്ത് പെർഫ്യൂം വ്യവസായത്തിന് ഉപയോഗപ്പെടുത്തുന്നു. പൂന്തോട്ട പരിപാലനത്തിനു ഹെഡ്ജ് പ്ലാൻറ് ആയും ഉപയോഗിക്കുന്നുഅടുത്ത കാലത്തായി പുറ്റു പോലെ തീരെ ചെറിയ ഇലകളുമായി ഒരടിയിൽ താഴെ മാത്രം വലുപ്പത്തിൽ ഗോളാകൃതിയിൽ വള രുന്ന സങ്കരയിനവും ലഭ്യമാണ്. ചട്ടിയിൽ ബോൺസായ് ആകൃതിയിൽ പരിപാലിക്കാൻ പറ്റിയ ഈ ചെടി പക്ഷേ, പൂവിടാറില്ല. പരമ്പരാഗത മരമുല്ലയുടെ പൂവിടുന്ന മിനിയേച്ചർ ഇനവും വിപണിയിൽ ഉണ്ട്. ഇതും ചട്ടിയിൽ വളർത്താം, നേർത്ത സുഗന്ധമുള്ള പൂക്കൾ ഉണ്ടാകും.
വിവരങ്ങള്‍ക്ക് കടപ്പാട്: ഫാമിംഗ് വേള്‍ഡ് ഫൈസല്‍