മാസ്റ്റര്‍’ ആമസോണ്‍ പ്രൈമം റിലീസ് 29ന്
ലോകേഷ് കനഗരാജിന്റെ സംവിധാനത്തില്‍ ദളപതി വിജയും മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ‘മാസ്റ്റര്‍’ ഈ മാസം 29ന് ആമസോണ്‍ പ്രൈമില്‍ റിലീസാവും. റിലീസ് ട്രെയിലര്‍ ആമസോണ്‍ പ്രൈം പുറത്തുവിട്ടിട്ടുണ്ട്.
റിലീസ് ചെയ്ത് 17 ദിവസങ്ങള്‍ക്കു ശേഷമാണ് ചിത്രം ഓടിടി റിലീസിനെത്തുന്നത്. പൊങ്കല്‍ റിലീസ് ആയി ജനുവരി 13നാണ് മാസ്റ്റര്‍ തിയറ്ററുകളിലെത്തിയത്. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട തീയറ്ററുകള്‍ തുറന്നത് മാസ്റ്റര്‍ പ്രദര്‍ശനത്തോടെയാണ്.
കേരളത്തില്‍ ഉള്‍പ്പെടെ മികച്ച വരവേല്‍പ്പാണ് ചിത്രത്തിനു ലഭിച്ചത്. റീലീസായി ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി ക്ലബിലെത്തിയ ചിത്രം ഇപ്പോള്‍ 220 കോടി രൂപ ആഗോളതലത്തില്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാളവിക മോഹനാണ് ചിത്രത്തിലെ നായിക. അര്‍ജുന്‍ ദാസ്, നാസര്‍ തുടങ്ങി നീണ്ട ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്. അനിരുദ്ധാണ് സംഗീതം.