ചിറ്റിലംകൊടിയുടെ ഔഷധഗുണങ്ങള്‍

വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ. അനുപ്രീയ ലതീഷ്

തെക്കേ ഇന്ത്യയിൽ ധാരാളം കണ്ടുവരുന്ന വള്ളിചെടി ആണ്ചിറ്റിലംകൊടി. കേരളത്തിന്‍റെ പലഭാഗത്തും ഈ ചെടിയെ കാണാന്‍ സാധിക്കും.അധികം മൂത്തതും തീരെ മൂക്കാത്തതും അല്ലാത്ത ഇടത്തരം മൂപ്പുള്ള ചിറ്റിലംകൊടിയുടെ ഇല എടുത്ത് കയ്യിലിട്ട് തിരുമ്മിയാൽ ഇലയെല്ലാം പൊടിഞ്ഞു പോയി ഇലഞരമ്പുകൾ വല പോലെ കിട്ടുന്നതിനാലാണ് ഞരമ്പോടല്‍ എന്ന് ഈ വള്ളിച്ചെടി അറിയപ്പെടാന്‍ കാരണം.

ഞരമ്പോടൽ,അരമോടൻ,ചന്ദ്രവല്ലി,ചിറ്റിലക്കൊടി,പന്നിവള്ളി,മധുമരം, മധുമാലതി,വെള്ളോടൻ എന്നീപേരുകളും ഈ വള്ളിച്ചെടിക്കുണ്ട്. ശാസ്ത്രീയ നാമം Sphenodesme involucrata var.paniculata


ഔഷധ ഗുണങ്ങള്‍

ഞരമ്പോടൽ സമൂലം ഔഷധം ആണെങ്കിലും ഇലയാണ് പ്രധാനമായി ഉപയോഗിക്കുന്നത്. ഒടിവു ചതവുകൾക്ക് പ്രഥമ ഔഷധമാണ്.ഞരമ്പോടൽവെരിക്കോസിന് ധാരാളം ഉപയോഗിക്കുന്നുണ്ട്. ഞരമ്പോടൽ തൈലം ശരീരവേദനക്കും നല്ലതാണ്.


വേലിപ്പരുത്തി, വെറ്റില, മുക്കണ്ണൻ ഇല, ഞരമ്പോടൻ ഇല, കരിയുമ്മത്തില, പ്രസാരണി, മഞ്ഞൾ എന്നിവ ചേർത്തതാ ണ്കാച്ചുന്ന ഞരമ്പോടൽ തൈലം കാച്ചുന്നത്.വളരെയധികം ഫലസിദ്ധി അനുഭവം ഉള്ള തൈലം ആണ് ഞരമ്പോടൽ തൈലം. ഞരമ്പോടൽ നീരും സമം എള്ളെണ്ണയും ചേർത്തുകാച്ചി ഒറ്റമൂലി ആയി ഉപയോഗിക്കുന്ന ഞരമ്പോടൽ തൈലം ഞരമ്പുസംബന്ധമായ എല്ലാ പ്രശ്ന ങ്ങൾക്കും വളരെ നല്ലതാണ് .


ഞരമ്പോടലിന്റെ ഇല തിരുമ്മി ഞരമ്പു മാത്രം എടുത്ത് ഇഡ്ഡലിപ്പാത്രത്തിൽ വച്ച് അതിനു മുകളിൽ മാവൊഴിച്ച് വേവിച്ച് ഞരമ്പു നീക്കി ഇസ്സലി ഉണ്ടാക്കിയും ഞരമ്പോടലിന്റെ നീരൊഴിച്ച് കഞ്ഞി വച്ച് കുടിക്കുന്നതും ഞരമ്പുകളുടെ തകരാറുകൾക്ക് നല്ലതാണെന്നും പറയപ്പെടുന്നു. ഞരമ്പോടൽ ഉള്ളിൽ കഴിക്കുമ്പോൾ എരിവും പുളിയും ഉപയോഗിക്കുന്നത് കുറക്കണം.

Leave a Reply

Your email address will not be published. Required fields are marked *