ബ്രഷ് വായില്‍ തുളഞ്ഞുകയറിയ യുവതിയെ രക്ഷപ്പെടുത്തി ഡോക്ടറന്മാര്‍

പല്ല് തേക്കുന്നതിനിടയില്‍ ബ്രഷ് തുളഞ്ഞ് കയറിയ യുവതിയെ ശസ്ത്രക്രിയയിലൂടെ ഗവണ്‍മെന്‍റ് ആശുപത്രിയിലെ സര്‍ജന്മാര്‍. തമിഴ്നാട് കാഞ്ചീപുരം ജില്ലയിലെ രേവതി എന്ന 34 കാരിക്കാണ് ദുരാനുഭവം ഉണ്ടായത് .


മാര്‍ച്ച് 4നാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. രാവിലെ പല്ലുതേക്കുന്നതിനിടെ ഇവര്‍ അവിചാരിതമായി ബാത്ത്റൂമിന്‍റെ തറയില്‍ വീണു. വീഴ്ചയുടെ ആഘാതത്തില്‍ ഇവരുടെ തല തറയില്‍ ഇടിക്കുകയും ബ്രഷ് കവിളില്‍ തുളഞ്ഞുകയറുകയുമായിരുന്നു. ഇതോടെ രേവതിക്ക് അവരുടെ വായ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലായി. തുടര്‍ന്ന് ഉടന്‍ തന്നെ ഇവരെ കാഞ്ചീപുരം ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗവണ്‍മെന്‍റ് ആശുപത്രിയിലെ സര്‍ജന്മാര്‍ ഇവരുടെ വായയില്‍ നിന്നും ബ്രഷ് നീക്കം ചെയ്യാന്‍ തിരുമാനിച്ചു. തുടര്‍ന്ന് മാര്‍ച്ച് 5ന് രേവതിക്ക് അനസ്തേഷ്യ നല്‍കി. ബ്രഷ് രേവതിയുടെ കവിളിലെ എല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ ആയിരുന്നു. കവിളിന്‍റെ ഒരു ഭാഗം മുറിച്ചാണ് ബ്രഷിന്‍റെ ഒരു ഭാഗം പുറത്ത് എത്തിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!