പിങ്ക് സാരിയിൽ തിളങ്ങി മിറ രജ്പുത്
ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രജ്പുത് പിങ്ക് സാരിയിൽ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡിസൈനർ ജയന്തി റെഡ്ഡിയുടെ മോഡലായി പ്രത്യക്ഷപ്പെട്ട മിറയുടെ ചിത്രങ്ങളാണ് വൈറലായത്. സർദോസി ബോർഡറുള്ള പിങ്ക് സാരിയിലാണ് മിറ തിളങ്ങിയത്. അലസമായി ധരിച്ചപ്പോലെയാണ് സാരി സ്റ്റൈൽ ചെയ്തത്.
സാരിക്കൊപ്പം ബ്ലൗസ് പെയർ ചെയ്തില്ല. തലയിൽ മനോഹരമായ ഒരു ഹെഡ്പീസ് നൽകിയിരുന്നു. അലങ്കോലമായി പോണിടെയിലിലാണ് മുടി സ്റ്റൈൽ ചെയ്തിരിക്കുന്നത്. എൾട്ടൻ ഫെർണാണ്ടസ് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. മിറ തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്.