ഗോൾഡൻ ഗ്ലോബ് പുരസ്കാരം കരസ്ഥമാക്കി ട്രാൻസ് നായിക റോഡ്രിഗസ്
പ്രശസ്ത അമേരിക്കൻ നടിയും ഗായികയുമായ എംജെ റോഡ്രിഗസ് 79-മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് അർഹയായി. ഈ പുരസ്കാരം നേടുന്ന ആദ്യ ട്രാൻസ് നായികയെന്ന തിളക്കവും ഈ ചരിത്ര നേട്ടത്തിന് പിന്നിലുണ്ട്.
നെറ്റ്ഫ്ളിക്സ് ഷോ ആയ പോസിലെ അഭിനയത്തിനാണ് മികച്ച ടെലിവിഷൻ അഭിനയത്രി ക്കുള്ള പുരസ്കാരം റോഡ്രിഗസിന് നേടിക്കൊടുത്തത്. കഴിഞ്ഞവർഷവും എമ്മി നോമിനേഷനിൽ ആദ്യ ട്രാൻസ് അഭിനയത്രിയെന്ന നേട്ടവും ലഭിച്ചിരുന്നു. ഏഴു വയസ്സു മുതൽ അഭിനയത്തിലും സംഗീതത്തിലും ഒക്കെ താൽപര്യമുണ്ടായിരുന്ന റോഡ്രിഗസ് തന്റെ സ്വപ്നങ്ങൾക്കൊപ്പം പറക്കാൻ തുടങ്ങി. തന്റെ മനസ്സ് ഒരു സ്ത്രീയുടെ ആണെന്ന് മനസ്സിലാക്കി പതിനാലാം വയസ്സോടെ മുന്നോട്ട് ഒരു സ്ത്രീയായ ജീവിക്കുവാൻ തുടങ്ങുകയായിരുന്നു. ഇതുവരെ ചെയ്തിട്ടുള്ള എല്ലാ സ്ത്രീ കഥാപാത്രങ്ങളും ട്രാൻസ് കഥാപാത്രങ്ങളും വളരെയേറെ ജന ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
ഈ അഭിമാന നിമിഷത്തിൽ തന്റെ ഇൻസ്റ്റഗ്രാം പേജിൽ റോഡ്രിഗസ് കുറിച്ചത് ഇങ്ങനെയായിരുന്നു :-
” ഈ നേട്ടം എൽജിബിടിക്യു സമൂഹത്തിന് അർപ്പിക്കുന്നു. പ്രതിഭാധനരായ നിരവധി യുവതീയുവാക്കൾക്ക് പ്രോത്സാഹനം നൽകുന്നതാണ് ഈ നേട്ടം. ചെറുപ്പക്കാരിയും ന്യൂജേഴ്സിയിൽ നിന്നുള്ള കറുത്തവർഗക്കാരിയായ ലാറ്റിൻ അമേരിക്കൻ പെൺകുട്ടിക്ക് സ്നേഹത്തോടെ മറ്റുള്ളവരുടെ മനസ്സ് മാറ്റാനുള്ള സ്വപ്നം ഉണ്ടായിരുന്നതായി അവർ കാണും. എന്റെ ചെറുപ്പക്കാരായ എൽജിബിടിക്യു കുഞ്ഞുങ്ങളെ, നാം ഇവിടെ എത്തിച്ചേർന്നു. വാതിൽ ഇപ്പോൾ തുറന്നിരിക്കുകയാണ് ഇനി നക്ഷത്രങ്ങളെ കീഴടക്കാം എന്നാണ്.
ഈ അഭിമാനനേട്ടം ട്രാൻസ് ജെൻഡർ ലോകത്തിന്റെ തന്നെ അഭിമാന നിമിഷമാണ്.