മലയാള സിനിമയിലെ ലാലിസത്തിന് മൂന്നര പതിറ്റാണ്ട് കുറിപ്പ്

എം.കെ.ബിജു മുഹമ്മദ്

മലയാള സിനിമയിലെ ലാലിസത്തിന് മൂന്നര പതിറ്റാണ്ടെന്ന് വിശേഷിപ്പിക്കുന്നതാണ് ഉചിതം , കാരണം നമ്മളറിയുന്ന ഈ ലാലായിട്ട് .. മൂന്ന് പതിറ്റാണ്ടേ ആയിട്ടുള്ളു ….മലയാളിയുടെ ഹൃദയത്തിൽ നവീന ആസ്വാദനത്തിന്റെ തൂ മഞ്ഞിൽ വിരിഞ്ഞ പൂക്കാലമാണ് മോഹൻലാൽ .. ചിരി / തോൾ ചരിഞ്ഞുള്ള നടത്തം .. ഇടയ്ക്കിടയ്ക്ക തോൾകൊണ്ടുള്ള ഒരു മിന്നൽ പിണർ ചലനം… താളാത്മകവും ആർദ്രവുമായ . ശബ്ദ വേഗങ്ങൾ … സംഗീത സാന്ദ്രമായ ശാരീരം ….

നൃത്തത്തിലേക്ക് ആണ്ടിറങ്ങി പോകുന്ന ശരീരം … സെൻസ് ഓഫ് ഹ്യം മറിൽ തെളിയുന്ന ലയവിന്യാസങ്ങൾ … എല്ലാം ലാൽസൃഷ്ടിച്ച നടനത്തിന്റെ മാജിക്കൽ റിയലിസമാണ് .. മുന്ന് പതിറ്റാണ്ട് കഴിയുന്ന .. താരപദവിയുടെ കുത്തക ….അത് വെറും കുത്തകയല്ല സിദ്ധിയിലുടെ വെട്ടിപ്പിടിച്ച കിരീടം തന്നെയാണ് ..105 വർഷങ്ങൾ പിന്നിടുന്ന മലയാള സിനിമയിൽ നിന്നും 35 വർഷങ്ങൾ മോഹൻലാൽ എടുത്തു കൊണ്ട് പോകുകയായിരുന്നു … ലാലിന്റെ അഭിനയജീവിതത്തിൽ പരശതം കഥാപാത്രങ്ങൾക്ക് ഭാവം പകർന്നിട്ടുണ്ടെങ്കിലും ..

എം.ടി ,പത്മരാജൻ ,ലോഹിതദാസ് എന്നിവർ സൃഷ്ടിച്ച 40 ഓളം കഥാപാത്രങ്ങൾ മാത്രം മതി മലയാളിയുടെ മനസ്സിൽ മോഹൻലാലിന് ഫിക്സഡ് ഡെപ്പോസിറ്റാകാൻ ..അതാകട്ടെ .. കാലവും സമയവും കടന്ന് പോകും .. അപ്പോഴും ചരിത്ര വിളിച്ച് കൊണ്ടേയിരിക്കും “ലാലേട്ടൻ

Leave a Reply

Your email address will not be published. Required fields are marked *