ഫഹദിന്‍റെ ‘മലയന്‍കുഞ്ഞ്’; നിര്‍മ്മാതാവ് ഫാസില്‍
ഫഹദ് ചിത്രം മലയൻകുഞ്ഞിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മഹേഷ് നാരായണനാണ് മലയൻകുഞ്ഞിന് തിരക്കഥ ഒരുക്കുന്നത്. ഫാസിൽ ആണ് ചിത്രത്തിന്റെ നിർമാതാവ്. വിഷ്‍ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈനര്‍. ലോക്ക്ഡൗണിനിടയിൽ ചിത്രീകരിച്ച് പുറത്തിറങ്ങിയ സീ യു സൂണിന് ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് മലയൻകുഞ്ഞ്. ഫഹദ് മഹേഷ് നാരായണന്‍ കൂട്ടുകെട്ടിന്‍റെ നാലാമത്തെ ചിത്രമാണ് മലയൻകുഞ്ഞ്.
ടേക്ക് ഓഫ്, സീ യു സൂൺ, മാലിക്ക് എന്നിവയാണ് മുൻ ചിത്രങ്ങൾ. ടേക്ക് ഓഫിന് ശേഷം മാലിക്കിന് വേണ്ടിയാണ് ഫഹദും മഹേഷ് നാരായണനും ഒന്നിച്ചത്. എന്നാൽ ഇതിനിടയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ചിത്രീകരണം മുടങ്ങി. പിന്നാലെയാണ് സീ യു സൂൺ എന്ന ചിത്രവുമായി എത്തിയത്.ബിജു മേനോൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, അപ്പാനി ശരത്ത് നിമിഷ സജയൻ ജലജ എന്നിവരാണ് പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്.