അതിജീവന കഥയുമായി ” നജ “


നവാഗതനായ ഷംനാദ് കരുനാഗപ്പള്ളി രചനയും സംവിധാനവും നിര്‍വഹിക്കുന്ന “നജ” എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ പ്രകാശനവും എറണാക്കുളം റിനൈസൻസ് ഹോട്ടലിൽ വെച്ച് നടന്നു.പ്രവാസലോകത്തെ തൊട്ടറിവുകളെ ചാലിച്ച് മാദ്ധ്യമപ്രവര്‍ത്തകന്‍ കൂടിയായ ശ്രീ ഷംനാദ് കരുനാഗപ്പള്ളി ഒരുക്കുന്ന ‘നജ’ പൂജ ചടങ്ങിന് സംവിധായകൻ മോഹൻ ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ചു.


സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചലച്ചിത്രനിര്‍മ്മാതാവ് കൂടിയായ ജീവന്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ബേബിമാത്യു സോമതീരം,നിർമ്മതാവ് സൗദ ഷെറീഫിന് നല്കി ‘നജ’ എന്ന സിനിമയുടെ ടൈറ്റിൽ പ്രകാശന കർമ്മം നിർവ്വഹിച്ചു.


സംഗീതാ സംവിധായകൻ ജെറി അമല്‍ദേവ്,ഗാനരചയിതാവ് ബാബുവെളപ്പായ, സംഗീത സംവിധായിക ശ്രേയ.എസ്.അജിത്ത്,ഫെലിക്‌സ് സെബാസ്റ്റ്യന്‍, അബ്ദുള്‍ ജബ്ബാര്‍, ഷാനവാസ് മുനമ്പത്ത്, മജീദ് മൈത്രി, നിയാസ്, ശ്രീ റിയാസ് നര്‍മ്മകല തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.


ജോയ്മാത്യൂ, നിയാസ്, മുജീബ്, റിയാസ് നര്‍മ്മകല, അന്‍ഷാദ്,ജയൻ കൊടുങ്ങല്ലൂർ, അബി ജോയ്,ഷിഹാബ് കൊട്ടുകാട്, ഷെഫീഖ്, സുരേഷ് ശങ്കര്‍, ഷിബു മാത്യൂ, മജീദ് ചിങ്ങോലി, അംബിക, ദേവി അജിത്ത്, ശിവാനി, ശബാന അന്‍ഷാദ്, നിദ ജയിഷ് എന്നിവരാണ് “നജ” എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മാഗ്നം ഓപസ് മീഡിയയുടെ ബാനറില്‍ പ്രവാസി മാദ്ധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഷംനാദ് കരുനാഗപ്പള്ളി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജേഷ് ഗോപാല്‍ ആന്റ് രാജേഷ് പീറ്റർ നിർവ്വഹിക്കുന്നു.


മണലാരണ്യത്തിലെ ദുരിത പര്‍വ്വങ്ങള്‍ ആത്മസ്ഥൈര്യത്തോടെ അതിജീവിച്ച മൂന്ന് മലയാളിവനിതകളുടെ ജീവിതപോരാട്ടത്തിന്റെ കഥയാണ് “നജ” എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നു.എഡിറ്റിംഗ്-അന്‍ഷാദ് ഫിലിംക്രാഫ്റ്റ്‌സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍-നിസാര്‍ പള്ളിക്കശേരില്‍, പ്രൊഡക്ഷന്‍ കണ്‍സള്‍ട്ടന്റ്-ബെവിന്‍ സാം,ഫിനാന്‍സ് കണ്‍ട്രോളര്‍-സാദിഖ് കരുനാഗപ്പള്ളി, പ്രൊഡക്ഷന്‍ മാനേജര്‍- റഹ്മാന്‍ മുനമ്പത്ത്, ഗാനരചന-ബാബു വെളപ്പായ, കെ സി അഭിലാഷ്.


സംഗീതം-ശ്രേയസ് അജിത്ത്, സത്യജിത്ത്,ഗായകര്‍- സീതാരാ കൃഷ്ണകുമാര്‍, സത്യജിത്ത്,ഷബാന അന്‍ഷാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഉണ്ണി വി ജയമോഹന്‍,സൗണ്ട് ഡിസൈന്‍-ജോസ് കടമ്പനാട്,കോസ്റ്റ്യൂം ഡിസൈനര്‍-സക്കീര്‍ ഷാലിമാര്‍, ആര്‍ട്ട്- മനോഹരന്‍ അപ്പുക്കുട്ടന്‍, കൊറിയോഗ്രാഫി- വിഷ്ണു, സ്റ്റില്‍സ്‌-സന്തോഷ് ലക്ഷ്മണ്‍, ഡിസൈന്‍- ഷനുഹാന്‍ ഷാ റൈകർ,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *