നവരാത്രി; മൂന്നാം ദിനം ആരാധന ചന്ദ്രഘണ്ഡയ്ക്ക്
ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന് മഹത്തായ ഉത്സവമായ നവരാത്രി രാജ്യമെമ്പാടും വളരെ ആഡംബരത്തോടെയും പ്രൗഢിയോടെയും ആഘോഷിക്കപ്പെടുന്നു . ഉത്സവത്തില്‍, ദുര്‍ഗാദേവിയുടെ ഒമ്പത് അവതാരങ്ങളെ ഒമ്പത് ദിവസത്തേക്ക് ആരാധിക്കുന്നു.
ദേവിയെ ആദ്യത്തെ മൂന്നു ദിവസം ദുര്‍ഗ്ഗയായും അടുത്ത മൂന്നു ദിവസം ലക്ഷ്മിയായും പിന്നീടുള്ള മൂന്നു ദിവസം സരസ്വതിയായും സങ്കല്പിച്ചാണ് പൂജയും ആഘോഷവും നടത്തിവരുന്നത്. ദുര്‍ഗ്ഗാദേവിയുടെ ഈ ഒമ്പത് അവതാരങ്ങളെ ആരാധിക്കുന്നത്
ചന്ദ്രഘണ്ഡാ
ആരാധന മന്ത്രം
“പിണ്ഡജ പ്രവരാരൂഢാ ചന്ദകോപാസ്ത്രകൈര്യുതാ
പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ”
നവദുർഗ്ഗാ സങ്കല്പത്തിൽ മൂന്നാമത്തേത് ചന്ദ്രഘണ്ഡാ ആണ് . മനഃശാന്തി,സ്വാസ്ഥ്യം, ജീവിതാഭിവൃദ്ധി എന്നിവയ്ക്കായ് ചന്ദ്രഘണ്ഡാമാതയെ നവരാത്രിയിൽ മൂന്നാം ദിവസം ആരാധിക്കുന്നു. നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു.
ശത്രുക്കളോട് മത്സരിക്കാൻ ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. സിംഹവാഹിനിയായ ദേവിക്ക് പത്തുകൈകളുണ്ട്. ഓരോകൈകളിലുമായ് പത്മം, ധനുഷ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദാ, ശൂലം എന്നീ ആയുധങ്ങളുണ്ട്.നവരാത്രിയിൽ പാർവതിയുടെ ചന്ദ്രഘണ്ഡാ ഭാവമാണ് മൂന്നാം ദിവസം ആരാധിക്കുന്നത്.
ഭക്തര്‍ക്ക് അവരുടെ ജീവിതത്തില്‍ ഐശ്വര്യവും ആരോഗ്യവും ജ്ഞാനവും പ്രദാനം ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. കേരളത്തില്‍ കന്നിമാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിനം മുതല്‍ ഒന്‍പത് ദിനങ്ങളില്‍ ആയിട്ടാണ് നവരാത്രി മഹോത്സവം കൊണ്ടാടുന്നത്.