അഴകിന്‍റെ റാണിയായി നയന്‍സ്
ചുവപ്പ് സാരിയില്‍ അഴകിന്‍റെ റാണിയായി നയന്‍സ്. വിവാഹിതരായി എന്നറിയിച്ച് വിഘ്നേഷ് ശിവനും നയൻതാരയും സമൂഹമാധ്യമത്തിൽ ഫോട്ടോ പങ്കുവച്ചിരുന്നു.
പാരമ്പരാഗതയും ആധൂനിക ശൈലിയും സമന്വയിപ്പിച്ചാണ് നയൻതാര ഒരുങ്ങിയത്. ചുവപ്പ് ഹാന്റ് ക്രാഫ്റ്റഡ് സാരിയായിരുന്നു വേഷം. ഹൊയ്സള ക്ഷേത്രത്തിലെ കൊത്തുപണികളിൽ നിന്നു പ്രചോദനം ഉൾകൊണ്ടുള്ള എംബ്രോയ്ഡറിയാണ് സാരിയിൽ ചെയ്തത്.
റൗണ്ട് നെക്, ഫുൾ സ്ലീവ് ബ്ലൗസ് പെയർ ചെയ്തു. സ്ലീവിൽ ലക്ഷ്മി ദേവിയെ പ്രതിനിധീകരിക്കുന്ന മോട്ടിഫ്സ് നൽകിയിട്ടുണ്ട്.മരതക പ്രൗഢി നിറയുന്ന ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തത്.
ലെയർ ചെയിൻ, നെക്‌ലേസ്, ചോക്കര്‍, കമ്മൽ, മൂക്കുത്തി, മോതിരം, വള, നെറ്റിച്ചുട്ടി എന്നിവ ഇക്കൂട്ടത്തിലുണ്ട്.ബൺ സ്റ്റൈലിൽ ഹെയര്‍ സൈറ്റല്‍ ചെയ്ത് മുല്ലപ്പൂവും നയൻസ് ചൂടി