നാലുമണിക്കൊരു ചായപലഹാരം

അവശ്യ സാധനങ്ങള്‍

പഴം
നെയ്യ്
അണ്ടിപരിപ്പ്
ഉണക്കമുന്തിരി
ശർക്കര
നെയ്യ്

തയ്യാറാക്കുന്ന വിധം


ആദ്യം തന്നെ ഒന്നോ രണ്ടോ നേന്ത്രപ്പഴമെടുത്ത് തൊലിയെല്ലാം കളഞ്ഞ് അത് ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഇട്ട് വറുത്തെടുത്ത് മാറ്റിവയ്ക്കാം. പലഹാരത്തിലേക്ക് ആവശ്യമായ ശർക്കര പാനി കൂടി ഈ ഒരു സമയത്ത് തയ്യാറാക്കി വെക്കേണ്ടതുണ്ട്. ശേഷം വീണ്ടും പാൻ അടുപ്പത്ത് വച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക.

അരിഞ്ഞു വെച്ച പഴത്തിന്റെ കഷണങ്ങൾ പാനിലേക്ക് ഇട്ട് ഒന്ന് വഴറ്റി എടുക്കുക. ശേഷം അതിലേക്ക് തയ്യാറാക്കി വെച്ച ശർക്കരപ്പാനി ചേർത്ത് കൊടുക്കണം. ശർക്കരപ്പാനിയിൽ കിടന്ന് പഴം നല്ലതുപോലെ വെന്ത് വന്നു കഴിഞ്ഞാൽ അതിലേക്ക് ഒരു പിഞ്ച് ഉപ്പും ആവശ്യത്തിന് തേങ്ങ ചിരകിയതും ഒരു കപ്പ് അളവിൽ റവയും ചേർത്ത് മിക്സ് ചെയ്ത് എടുക്കണം. എല്ലാ ചേരുവകളും നെയ്യിൽ കിടന്ന് നല്ലതുപോലെ സെറ്റായി കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാം. ഈയൊരു കൂട്ടിന്റെ ചൂടൊന്ന് ആറി കഴിയുമ്പോൾ വാഴയിലയെടുത്ത് ചെറിയ കഷണങ്ങളായി മുറിച്ച് ഒന്ന് വാട്ടിയെടുക്കുക. അതിലേക്ക് തയ്യാറാക്കിവെച്ച മാവിന്റെ കൂട്ട് നീളത്തിൽ വച്ച് മടക്കിയശേഷം ആവി കയറ്റി എടുക്കുകയാണെങ്കിൽ രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *