വൈശാഖ് ചിത്രം നൈറ്റ് ഡ്രൈവ് മാര്‍ച്ച് 11 തിയേറ്ററിലേക്ക്
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്.ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവച്ചിട്ടുള്ള ത്രില്ലർ ചിത്രമായാണ് വൈശാഖ് ചിത്രമൊരുക്കിയിരിക്കുന്നത്. സിനിമയുടെ ട്രെയിലറും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.വേട്ടയാടപ്പെട്ടവർ വേട്ടക്കാരായി മാറുന്നു എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.
ഇന്ദ്രജിത്ത്, റോഷൻ മാത്യു, അന്ന ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘നൈറ്റ് ഡ്രൈവ്’ മാർച്ച് 11ന് തിയറ്ററുകളിലെത്തും.
പുലിമുരുകനുംമധുരരാജയ്ക്കും ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണിത്. തിരക്കഥ അഭിലാഷ് പിള്ള , ആൻ മെഗാ മീഡിയയുടെ ബാനറിൽ പ്രിയ വേണു, നീത പിന്റോ എന്നിവർ ചേർന്നാണ് നിർമാണം. ഷാജി കുമാർ ഛായാഗ്രഹണം, എഡിറ്റിങ് സുനിൽ എസ്. പിള്ളൈ. സംഗീതം രഞ്ജിൻ രാജ്, കലാസംവിധാനം ഷാജി നടുവിൽ.