ചിരിക്കടയിൽ മാവേലിയും ഡ്യൂപ്പും ഇന്നെത്തും.
ഓണത്തിനൊപ്പം ഇന്നസെൻ്റിൻ്റെ ശബ്ദത്തിലുള്ള മാവേലിയും ജഗതി ശ്രീകുമാറിൻ്റെ ശബ്ദത്തിലെ ഡ്യൂപ്പും ചിരി സദ്യ വിളമ്പാൻ ഇന്ന് അ നിഴം ദിനത്തിൽ ചിരിക്കടയിൽ എത്തും.ആകാശവാണി വിവിധ് ഭാരതി കൊച്ചി 107.5ലൂടെയാണ് വെള്ളിയാഴ്ച രാത്രി ഏഴര മുതൽ ഒൻപത് വരെ മാവേലിയും ഡ്യൂപ്പും ശ്രോതാക്കൾക്ക് ഓണ വിരുന്ന് ഒരുക്കുക. കഴിഞ്ഞ പത്ത് വർഷമായി ആകാശവാണി 107.5 എഫ്.എം.അവതാരകരായ കണ്ണനുണ്ണിയും ,രാജൻ സോമസുന്ദരവും മാവേലിയും ഡ്യൂപ്പുമായി ഓണക്കാലത്ത് ശ്രോതാക്കളിലേക്ക് സമകാലിക ആക്ഷേപ ഹാസ്യത്തിലൂടെ ചിരിയോണം സമ്മാനിക്കുന്നു.
എ ഐ സാങ്കേതിക വിദ്യ, പോഷകാഹാരം,വ്യാജ സർട്ടിഫിക്കറ്റ്, സംസ്ഥാനത്തെ കൊതുക്,തെരുവുനായ ശല്യം, കാലാവസ്ഥാവ്യതിയാനം,വിലക്കയറ്റം, നവമാധ്യമങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ ആക്ഷേപ ഹാസ്യത്തിലൂടെ നമുക്ക് ചിരിക്കടയിൽ ആസ്വദിക്കാം. എ.ഐ . മാവേലി എന്ന പേരിലാണ് സ്കിറ്റ് ഇത്തവണ നമ്മളിലേക്ക് എത്തുന്നത്.
രാജൻ സോമസുന്ദരമാണ് പരിപാടിയിൽ ഇന്നസെൻ്റിൻ്റെ മാവേലിക്കും, ആശാൻ, വിനയ് ഫോർട്ട്,സ്കൂൾ കുട്ടി തുടങ്ങിയ ശബ്ദങ്ങൾ നൽകുന്നത്. ജഗതി ശ്രീകുമാറിൻ്റെ ഡ്യൂപ്പിനും,ജനാർദ്ദനൻ,,കുടിയൻ മത്തായി, ബീരാനിക്ക, എന്നിവർക്ക് ശബ്ദം പകരുന്നത് കണ്ണനുണ്ണിയാണ്.
ആലപ്പുഴ വളവനാട് സ്വദേശിയാണ് കണ്ണനുണ്ണി.എറണാകുളം കാലടി മറ്റൂർ സ്വദേശിയാണ് രാജൻ സോമസുന്ദരം.ഇരുവരും മിമിക്രി കലാകാരന്മാരാണ്. കഴിഞ്ഞ ഒരു വ്യാഴവട്ടകാലമായി റെയിൻബോ എഫ് എം അവതാരകർ ആയിരുന്നു ഇരുവരും. റെയിൻബോ എഫ് എം കഴിഞ്ഞ മാസം വിവിധ് ഭാരതി കൊച്ചി എന്ന് പേര് മാറ്റിയിരുന്നു. കണ്ഡനാളംകൊണ്ട് ഭക്തിഗാനം ചെയ്ത റെക്കോർഡ് സ്വന്തമാക്കിയ വ്യക്തികൂടിയാണ് കണ്ണനുണ്ണി.ഒരു കാർട്ടൂണിസ്റ്റ് കൂടിയാണ് രാജൻ.സോമസുന്ദരം.