പടവെട്ടിന്റെ പോസ്റ്ററുമായി അണിയറ പ്രവർത്തകരും താരങ്ങളും

മഞ്ജു വാര്യര്യം നിവിൻ പോളിയും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന പടവെട്ടിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. ലിജു കൃഷ്ണനാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 2017 ൽ ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ഇമ എന്ന ചലച്ചിത്രം ശ്രദ്ധേയമായിരുന്നു. പടവെട്ടിനായി നിവിൻ പോളി തയ്യാറെടുത്തതും മറ്റും സിനിമാ ഷൂട്ടിങ്ങ് സമയത്ത് വലിയ വാർത്ത ആയിരുന്നു. ഇതിനായി താരം ശരീരഭാരത്തിൽ വരെ മാറ്റം വരുത്തി. ഇപ്പോഴിതാ നിവിൻ പോളിയുടെ വ്യത്യസ്ത ഭാവ പകർച്ചയിലുള്ള പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുക ആണ്. അടുത്ത വർഷമാണ് സിനിമ റിലീസ് ചെയ്യുന്നത്.

സണ്ണിവെയിൻ പ്രൊഡക്ഷൻ ആണ് നിർമ്മാണം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഷമ്മി തിലകൻ, ഇന്ദ്രൻസ്, അതിഥി ബാലൻ, വിജയ രാഘവൻ എന്നിവരും അണി നിരന്നിട്ടുണ്ട്. മനുഷ്യരുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങളെ ആണ് സിനമയിൽ ചിത്രീകരിക്കുന്നത്. പലതിനും വേണ്ടി പടപൊരുതുന്ന ആളുകളെ ആണ് ഇതിൽ വരച്ചു കാണിക്കാൻ ശ്രമിക്കുന്നത്. സിനിമയിലെ പ്രധാന ക്യാരക്ടറിൽ എത്തുന്ന നടീ നടൻമാർ എല്ലാം തന്നെ അവരവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പോസ്റ്റർ പങ്കു വെച്ചിരുന്നു. ഷൂട്ടിങ്ങിനിടയിലെ രസകരമായ നിമിഷങ്ങൾ ക്യാമറയിൽ പകർത്തിയ വീഡിയോയുമായി നടൻ സണ്ണി വെയ്ൻ ഇടയ്ക്ക് എത്തിയിരുന്നു. എന്തായാലും പടവെട്ട് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതും കാത്ത് ഇരിക്കുക ആണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!