” പാപ്പച്ചൻ ഒളിവിലാണ് ഗാനം; പഴയകാല പാട്ടുകളിലേക്കു കൂട്ടി പോകുന്ന ഫീലെന്ന് പ്രേക്ഷകര്‍


സൈജു കുറുപ്പ്- സ്രിന്ദ-ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്ന ” പാപ്പച്ചൻ ഒളിവിലാണ് ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകർന്നത് എം ജി ശ്രീകുമാർ, സുജാതയുടെ എന്നിവർ ആലപിച്ച ” മുത്തുക്കുട മാനം…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.


തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്,ജോണി ആൻ്റെണി,കോട്ടയം,ശിവജി ഗുരുവായൂർ,കോട്ടയം നസീർ,ജോളി ചിറയത്ത്,വീണ നായർ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.ബി കെ ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകരുന്നു.


ഛായാഗ്രഹണം-ശ്രീജിത്ത് നായർ, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ,സഹ നിർമ്മാണം-വിനോദ് ഷൊർണ്ണൂർ,പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ,കല-വിനോദ് പട്ടണക്കാടൻ.കോസ്റ്റ്യൂസ്-ഡിസൈൻ -സുജിത് മട്ടന്നൂർ.
മേക്കപ്പ്-മനോജ്, കിരൺ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-ബോബി സത്യശീലൻ.പ്രൊഡക്ഷൻ മാനേജർ -ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് – പ്രസാദ് നമ്പിയൻക്കാവ്,
പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *