ആറ് കഥകൾ ഒന്നിച്ച ”ചെരാതുകള്‍” സൈന പ്ലേ ഒടിടി യിൽ
ആദില്‍, മറീന മൈക്കില്‍, മാല പാര്‍വതി, ദേവകി രാജേന്ദ്രന്‍, ശിവാജി ഗുരുവായൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി ആറു നവാഗത സംവിധായകർ ഒരുക്കിയ ആറ് സിനിമകളുടെ ചിത്രമായ” ചെരാതുകൾ” സൈന പ്ലേ ഒടിടി യിൽ റിലീസായി.
മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോക്ടര്‍ മാത്യു മാമ്പ്ര നിര്‍മ്മിക്കുന്ന ‘ചെരാതുകള്‍’ എന്ന ആന്തോളജി സിനിമയിൽ
മനോഹരി ജോയ്, പാര്‍വതി അരുണ്‍, മരിയ പ്രിന്‍സ്, ബാബു അന്നൂര്‍, അശ്വിന്‍ ജോസ്, അനൂപ് മോഹന്‍ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു.
അനു കരിശിങ്കൽ,ഫവാസ് മുഹമ്മദ്,ജയേഷ് മോഹൻ,സാജൻ എസ് കല്ലായി,ഷനൂബ് കരുത്ത്,ശ്രീജിത്ത് ചന്ദ്രൻ തുടങ്ങിയവർ സംവിധാനം ചെയ്ത ചിത്രങ്ങളാണ് “ചെരാതുകൾ ” എന്ന സിനിമയിലുള്ളത്.
വിധു പ്രതാപ്, നിത്യ മാമ്മന്‍, കാവാലം ശ്രീകുമാര്‍, ഇഷാന്‍ ദേവ് എന്നിവര്‍ ആലപിച്ച മൂന്ന് മനോഹരമായ ഗാനങ്ങളാണ് ഈ സിനിമയില്‍ ഉള്ളത്. മെജ്ജോ ജോസ്സഫ്, പ്രതീക് അഭ്യങ്കര്‍, റെജിമോന്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഡോ. മാത്യു മാമ്പ്രയും അനു കുരിശിങ്കലുമാണ്.
സംവിധായകർ എന്ന പോലെ ആറു ഛായാഗ്രഹകരും ആറു ചിത്രസംയോജകരും ആറു സംഗീത സംവിധായകരും ഇതിൽ അണിനിരക്കുന്നു.ദേശീയ അന്തർദേശീയ തലത്തിൽ നാല്പതിലധികം അവാർഡുകൾ നേടിയ
ചിത്രമാണ്” ചെരാതുകൾ “.