“പത്തൊമ്പതാംനൂറ്റാണ്ട്” അലൻസിയാറുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

പത്തൊൻപതാം നൂറ്റാണ്ടിൻെറ പതിനാലാമത്തെ ക്യാരക്ടർ പോസ്റ്റർ തിരുവിതാംകൂറിലെ ചന്ദ്രക്കാരൻ ആയിരുന്ന രാമൻ തമ്പിയുടേതാണ്…ഇന്നത്തെ വില്ലേജോഫീസറെ ആ കാലഘട്ടത്തിൽ ചന്ദ്രക്കാരൻ എന്നാണു വിളിക്കുന്നത്.കരം അടയ്ക്കാത്ത പ്രജകളെ തൽക്ഷണം ശിക്ഷിക്കാനും അധ:സ്ഥിതർ അയിത്തം പാലിക്കുന്നുണ്ടൊയെന്ന് നിരീക്ഷിക്കനും അധികാരമുള്ളവനായിരുന്നു ചന്ദ്രക്കാരൻ…


പ്രശസ്ത നടൻ അലൻസിയറാണ് രാമൻ തമ്പിയെ അവതരിപ്പിക്കുന്നുത്..ഒരു ഉദ്യോഗസ്ഥൻ മാത്രമായിരുന്ന തമ്പി കൊട്ടാരത്തിലെ മന്ത്രിയോടും ദിവാനോടും വരെ നേരിട്ട് ഇടപഴകാൻ സ്വാതന്ത്ര്യം നേടിയെടുത്ത അതീവ തന്ത്രശാലിയും ബുദ്ധിമാനും ആയിരുന്നു..ആറാട്ടുപുഴ വേലായുധനെന്ന പോരാളിയെ എങ്ങനെയും ഇല്ലാതാക്കാനുള്ള പ്രമാണിമാരുടെ ഗൂഢാലോചന നടപ്പാക്കാൻ ശ്രമിക്കുന്ന വക്രബുദ്ധിക്കാരനെ അലൻസിയർ അതീവ തൻമയത്വത്തോടെ അവതരിപ്പിക്കുന്നു.
ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന “പത്തൊമ്പതാം നൂറ്റാണ്ട് ” എന്ന ചിത്രത്തിന്റെചിത്രീകരണം ഇന്ന് (നവ.22) പൂർത്തിയാകും


ധീരനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സന്‍ അവതരിപ്പിക്കുന്നു.അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന,സുരേഷ് ക്യഷ്ണ, ടിനിടോം,വിഷ്ണു വിനയ്, ഇന്ദ്രന്‍സ്,രാഘവന്‍, അലന്‍സിയര്‍,മുസ്തഫ, സുദേവ് നായര്‍,ജാഫര്‍ ഇടുക്കി,ചാലിപാല, ശരണ്‍,മണികണ്ഠന്‍ ആചാരി, സെന്തില്‍ക്യഷ്ണ, ഡോക്ടര്‍ ഷിനു,വിഷ്ണു ഗോവിന്ദ്,സ്പടികം ജോര്‍ജ്,സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍.


ആദിനാട് ശശി,മന്‍രാജ്, പൂജപ്പുരഴരാധാക്യഷ്ണന്‍, ജയകുമാര്‍,നസീര്‍ സംക്രാന്തി,ഹരീഷ് പേങ്ങന്‍,ഗോഡ്‌സണ്‍, ബിട്ടു തോമസ്,മധു പുന്നപ്ര,ഷിനു ചൊവ്വ, ടോംജി വര്‍ഗ്ഗീസ്,സിദ്ധ് രാജ്, ജെയ്‌സപ്പന്‍, കയാദു,ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്‍,വര്‍ഷ വിശ്വനാഥ്, നിയ,മാധുരി ബ്രകാന്‍സ, ശ്രീയ ശ്രീ,സായ് കൃഷ്ണ, ബിനി,അഖില,റ്റ്വിങ്കിള്‍ ജോബി തുടങ്ങിയ ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അഭിനയിക്കുന്ന ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’.
ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി സി പ്രവീണ്‍, ബൈജു ഗോപാലന്‍, ക്യഷ്ണമൂര്‍ത്തി, പ്രൊജക്ട് ഡിസൈനര്‍- ബാദുഷ, കലാസംവിധാനം- അജയന്‍ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹര്‍ഷന്‍. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റ്യും- ധന്യാ ബാലക്യഷ്ണന്‍, സൗണ്ട് ഡിസൈന്‍- സതീഷ്, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍- ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍- സംഗീത് വി എസ്, അര്‍ജ്ജുന്‍ എസ് കുമാര്‍, മിഥുന്‍ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം എസ്, അളകനന്ദ ഉണ്ണിത്താന്‍, ആക്ഷന്‍- സുപ്രീം സുന്ദര്‍, രാജശേഖന്‍, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജൻ ഫിലിപ്പ്,പ്രൊഡക്ഷന്‍ മാനേജര്‍- ജിസ്സണ്‍ പോള്‍, റാം മനോഹര്‍, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!