വീടൊരു പൂങ്കാവനമാക്കിമാറ്റാം; പത്തുമണിച്ചെടി നടുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

പൂക്കളെ സ്നേഹിക്കുന്നവരെ ഇഷ്ടച്ചെടിയാണ് പത്തുമണിച്ചെടി(table rose). പോര്‍ട്ടുലാക്ക എന്ന സസ്യ കുടുംബത്തില്‍പ്പെട്ട ഈ ചെടി നടേണ്ടത് സൂര്യപ്രകാശം നന്നായി ലഭിക്കുന്നിടത്താണ്.

ചെടി നിറയെ പൂക്കള്‍ ഉണ്ടാകുവാന്‍


നല്ല കരുത്തുള്ള തണ്ടുകള്‍ വേണം നടാനായി തിരഞ്ഞെടുക്കാന്‍. കല്ലുകള്‍ നീക്കം ചെയ്ത നല്ല മേല്‍മണ്ണ്, ചാണകപൊടി എന്നിവ നടീല്‍ മിശ്രിതമാക്കം. മണ്ണിര കമ്പോസ്റ്റ് ചേര്‍ത്ത് കൊടുക്കുന്നതും വേഗത്തില്‍ ഉള്ള വളര്‍ച്ചയ്ക്ക് സഹായകരമാണ്.
നട്ട് ദിവസങ്ങള്‍ക്കുള്ളില്‍ പൂക്കള്‍ ഇട്ടു തുടങ്ങും. സൂര്യപ്രകാശം നാന്നായി ലഭിക്കുന്നിടത്ത് വേണം ചെടികള്‍ നടുവാന്‍. ഇടവളമായി ചാണകപൊടിയും മണ്ണിരകമ്പോസ്റ്റും ചേര്‍ത്ത് കൊടുക്കാം.കൃത്യമായ ജലസേചനം പത്തുമണി ചെടികള്‍ക്ക് വളരെ അത്യാവശ്യമാണ്. തണ്ടുകള്‍ ഉണങ്ങിയാല്‍ പിന്നീട് ചെടിയുടെ വളര്‍ച്ചയും പൂവിടലും കുറയും.


പ്രൂണിംഗ്


പ്രൂണിംഗ് വളരെ പ്രധാനമാണ് പത്തുമണി ചെടിയില്‍ .വളര്‍ന്നു വരുന്ന തണ്ടുകള്‍ പ്രൂണ്‍ (മുറിച്ചു വിടല്‍ ) ചെയ്‌താല്‍ കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടായി നിറയെ പൂക്കള്‍ ഉണ്ടാവും. പൂക്കള്‍ പൊഴിയുന്ന തണ്ടുകളും പകുതി കണ്ടു മുറിച്ചു വിടുക.
പൂര്‍ണ്ണ വളര്‍ച്ചയെത്തുമ്പോള്‍ പൂവിടലും ശിഖരങ്ങള്‍ ഉണ്ടാവുന്നതും കുറയും. ഈ സമയം നോക്കി പുതിയ മണ്ണ് നിറച്ച് ആരോഗ്യമുള്ള തണ്ടുകള്‍ മുറിച്ച് നട്ട് പിടിപ്പിക്കുക.


നിരവധി കളറുകളില്‍ ഉള്ള പത്തുമണിപൂക്കള്‍ ഉണ്ട്. വളര്‍ച്ചയെത്തിയ തണ്ടുകള്‍ മുറിച്ചു നടാവുന്നതാണ്. ചെടി ചട്ടിയിലും ഗ്രോ ബാഗിലും, നില മണ്ണിലും പത്തുമണി ചെടികള്‍ നടാവുന്നതാണ്. നിറയെ പൂത്തു നില്‍ക്കുന്ന പത്തുമണി ചെടികള്‍ വീടുകളുടെ ഭംഗി വര്‍ധിപ്പിക്കും . ചെടി ചട്ടികളില്‍ വളര്‍ത്തി പൂത്തു തുടങ്ങുന്ന വിവിധ നിറങ്ങളില്‍ ഉള്ള പത്തുമണി ചെടികള്‍ വിലയ്ക്ക് വാങ്ങുവാന്‍ ഇപ്പോള്‍ ആവശ്യക്കാര്‍ ഏറി വരുന്നു എന്നത്, വരും നാളുകളില്‍ പത്തുമണി ചെടികളുടെ വിപണന സാധ്യതയും കൂട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *