ചായകുടി ശീലമാക്കിയ കുതിര

സുലൈമാനി, ചായ , കാപ്പി എന്നിവ രാവിലെ കുടിക്കുമ്പോള്‍ കിട്ടുന്ന എനര്‍ജി വേറെ ലെവലാണ്. എന്നാല്‍ മനുഷ്യർക്ക് മാത്രമല്ല, ജെയ്ക്ക്(Jake) എന്ന് വിളിക്കപ്പെടുന്ന ഒരു പൊലീസ് കുതിരയ്ക്കും എനനര്‍ജി ഒരു ഗ്ലാസ് ചായ വേണം. ജെയ്ക്കിന് 20 വയസുണ്ട്. അവന് ഒരുദിവസം തുടങ്ങണമെങ്കിൽ, രാവിലെ എഴുന്നേറ്റ ഉടൻ ഒരു മഗ് ചായ കിട്ടണം.ഇപ്പോൾ 15 വർഷമായി ജെയ്ക്ക് യുണൈറ്റഡ് കിംഗ്ഡത്തിലെ മെർസിസൈഡ് പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ സേവനമനുഷ്ഠിക്കുന്നു.

എന്നാൽ, ഇതിനിടയിൽ ഒരു ദിവസം ആകസ്മികമായി അവൻ അല്പം ചായ രുചിച്ചു. ചായയുടെ രുചി അവന് ഇഷ്ടമായി. പതുക്കെ അതില്ലാതെ പറ്റില്ല എന്ന അവസ്ഥയായി. അവന്റെ റൈഡർ പറയുന്നതനുസരിച്ച്, എല്ലാ ദിവസവും റൈഡറുടെ കപ്പിൽ നിന്ന് അവൻ നല്ല ചൂട് ചായ രുചിക്കാൻ ശീലിച്ചു. നാക്കിൽ ചായയുടെ രുചി വിട്ടുപോയില്ല. അവന്റെ ചായയോടുള്ള ഇഷ്ടം കണ്ട്, മെർസിസൈഡ് പൊലീസ് മൗണ്ടഡ് സെക്ഷനിലെ അംഗങ്ങൾ കാലത്ത് ചായ കുടിക്കുമ്പോൾ, അവനും ഒരു പങ്ക് നൽകാൻ തുടങ്ങി. അതും കട്ടൻ ചായയൊന്നുമല്ല, പാലും പഞ്ചസാരയും സമം ചേർത്ത് ഉണ്ടാക്കിയ നല്ല അസ്സൽ ചായയാണ് അവൻ എന്നും കാലത്ത് കുടിക്കുന്നത്. പാട കളഞ്ഞ പാലും രണ്ട് ടീസ്പൂൺ പഞ്ചസാരയും അൽപ്പം വെള്ളവും ചേർത്താണ് അവനുള്ള ചായ ഉണ്ടാക്കുന്നത്


ദി ഡെയ്‌ലി മെയിലിന് നൽകിയ അഭിമുഖത്തിൽ മെർസിസൈഡ് പൊലീസ് മൗണ്ടഡ് സെക്ഷൻ മാനേജരും പരിശീലകനുമായ ലിൻഡ്‌സെ ഗവെൻ പറഞ്ഞു, “ഞങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ നിയോഗിച്ച പന്ത്രണ്ട് കുതിരകളിൽ ഒന്നാണ് ജെയ്‌ക്ക്. ഒരു നല്ല അനുസരണയുളള ബുദ്ധിശാലിയായ കുതിരയാണ് അവനെന്ന് ഞാൻ പറയും. അവനിഷ്ടമുള്ള രീതിയിൽ ചായ ഉണ്ടാക്കാൻ ഞങ്ങൾക്ക് എല്ലാവർക്കും അറിയാം.


ഒരു പ്രൊഫഷണൽ പൊലീസ് കുതിരയെന്ന നിലയിൽ, ഐൻട്രീ റേസ്‌കോഴ്‌സിലെ വാർഷിക ഗ്രാൻഡ് നാഷണലിന്റെ ചുമതല അവനാണ്. അതിനൊപ്പം ജെയ്‌ക്ക് പലപ്പോഴും ഫുട്‌ബോൾ മത്സരങ്ങളിലും മേൽനോട്ടം വഹിക്കുന്നു. എന്നാൽ, 20 വയസ്സുള്ള ജെയ്‌ക്കിന് പൊലീസ് സേനയിൽ നിന്ന് വിരമിക്കാൻ സമയമായി. വരാനിരിക്കുന്ന വർഷത്തിൽ, ജേക്ക് വിരമിക്കും

Leave a Reply

Your email address will not be published. Required fields are marked *