“പ്രതി നിരപരാധിയാണോ?” രാമൂട്ടിയുടെ പോസ്റ്റര്‍ പുറത്ത്
ഇന്ദ്രൻസ്,ശ്രീജിത്ത് രവി, ഹരീഷ് പേരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ പൊറ്റമൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പ്രതി നിരപാധിയാണോ?” എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി.
അരിസ്റ്റോ സുരേഷ് അവതരിപ്പിക്കുന്ന രാമൂട്ടി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.
ഇടവേള ബാബു, ബാലാജി ശർമ്മ, സുനിൽ സുഖദ, അരിസ്റ്റോ സുരേഷ്,കണ്ണൻ പട്ടാമ്പി, പ്രദീപ് നളന്ദ, നിഥിൻ രാജ്,റിഷിക്ക് ഷാജ്,ബാബു അടൂർ, എച്ച് കെ നല്ലളം,ആഭ ഷജിത്ത്, ജയൻ കുലവത്ര,ബാലൻ പാറയ്ക്കൽ, പ്രദീപ് ബാലൻ,നീന കുറുപ്പ്,കുളപ്പുള്ളി ലീല, പാർവ്വതി,അനാമിക പ്രദീപ്,ആവണി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
വോൾകാനോ സിനിമാസിന്റെ ബാനറിൽ പ്രദീപ് നളന്ദ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെഛായാഗ്രഹണം ഉത്പൽ വി നായനാർ നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണൻ,പി ടി ബിനു എന്നിവരുടെ വരികൾക്ക് അരുൺ രാജ് സംഗീതം പകരുന്നു.ആലാപനം-വിനീത് ശ്രീനിവാസൻ,അരുൺ രാജ്,സിത്താര കൃഷ്ണകുമാർ.എഡിറ്റർ-ജോൺകുട്ടി.പ്രൊഡക്ഷൻ ഡിസൈനർ-പ്രവീൺ പരപ്പനങ്ങാടി,പ്രൊഡ്ക്ഷൻ കൺട്രോളർ-ഷജിത്ത് തിക്കോടി,കല-രഞ്ജിത്ത് കോതേരി,മേക്കപ്പ്-സന്തോഷ് വെൺപകൽ,വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ് വെൽ,സ്റ്റിൽസ്-നൗഷാദ് കണ്ണൂർ,പരസ്യകല-ഓക്സിജൻമീഡിയ,പശ്ചാത്തല സംഗീതം-എസ് പി വെങ്കിടേഷ്,ആക്ഷൻ-ബ്രൂസിലി രാജേഷ്,നൃത്തം-കുമാർ ശാന്തി,വി എഫ് എക്സ്-രാജ് മാർത്താണ്ടം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ദേവദാസ് ദേവാങ്കണം,പി ആർ ഒ-എ എസ് ദിനേശ്.