കാശി വിശ്വനാഥ് ധാമില്‍ ജീവനക്കാര്‍ക്ക് 100 ജോഡി ചെരുപ്പ് നല്‍കി പ്രധാനമന്ത്രി

വാരണാസി: കാശി വിശ്വനാഥ് ധാമില്‍ ജീവനക്കാര്‍ക്ക് ചണചെരുപ്പുകള്‍ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറ് ജോഡി ചെരുപ്പുകളാണ് ജീവനക്കാര്‍ക്ക് പ്രധാനമന്ത്രി അയച്ചുനല്‍കിയത്


ക്ഷേത്രപരിസരത്ത് തുകൽ അല്ലെങ്കിൽ റബ്ബർ ഉപയോഗിച്ച് നിർമ്മിച്ച പാദരക്ഷകൾ ധരിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. അതിനാൽ കാശി വിശ്വനാഥ് ധാമിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം ആളുകളും നഗ്നപാദനായിട്ടാണ് ജോലി ചെയ്യുന്നത്. ഇക്കാര്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പ്രധാനമന്ത്രി ഇവർക്ക് ചണം കൊണ്ട് നിർമ്മിച്ച പാദരക്ഷകൾ അയച്ചു നൽകിയിരിക്കുന്നത്.

പുരോഹിതര്‍, ജീവനക്കാർ, സുരക്ഷാ ഗാർഡുകൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. കഠിനമായ തണുപ്പിൽ ന​ഗ്നപാദരായി ജോലി ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ നടപടിയിൽ വളരെ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് ഇവിടുത്തെ ജീവനക്കാർ.

Leave a Reply

Your email address will not be published. Required fields are marked *