ഷറഫുദ്ദീന്‍റെ” പ്രിയൻ ഓട്ടത്തിലാണ് “വിഡീയോഗാനം പുറത്ത്

ഷറഫുദ്ദീൻ നൈല ഉഷ, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന
“പ്രിയൻ ഓട്ടത്തിലാണ് “എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.പ്രജീഷ് പ്രേം എഴുതിയ വരികൾക്ക് ലിജിൻ ബാംബിനോ സംഗീതം പകർന്ന് ബെന്നി ദയാൽ ആലപിച്ച “നേരാണേ….”എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.


ജൂൺ ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ,
ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ്കെടാമംഗലം,ആർ ജെ. , കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ,അനാർക്കലി മരിക്കാർ എന്നിവരും അഭിനയിക്കുന്നു.


വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
പി എൻ ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു. അഭയകുമാർ കെ,അനിൽ കുര്യൻ എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.ശബരീഷ് വർമ്മ, വിനായക് ശശികുമാർ, പ്രജീഷ് പ്രേം എന്നിവരുടെ വരികൾക്ക് ലിജിൻ ബാംബിനോ സംഗീതം പകരുന്നു.എഡിറ്റർ – ജോയൽ കവി.

പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അനീഷ് സി സലിം, കല- രാജേഷ് പി വേലായുധൻ,മേക്കപ്പ്-റോണക്സ് സേവ്യർ,വസ്ത്രാലങ്കാരം – സമീറ സനീഷ്,സ്റ്റിൽസ്-ടോംസ് ജി ഒറ്റപ്ലവൻ, ഡിസൈൻസ്-ഡു ഡിസൈൻസ്,സ്പോട്ട് എഡിറ്റർ – ആനന്ദു ചക്രവർത്തി,ഫിനാൻസ് കൺട്രോളർ-അഗ്നിവേശ്, വിഎഫ്എക്സ്-പ്രോമിസ്,
കളറിസ്റ്റ്-ലിജു പ്രഭാകരൻ,സൗണ്ട് ഡിസൈൻ – വിഷ്ണു ഗോവിന്ദ് , ശ്രീ ശങ്കർ, സൗണ്ട് മിക്‌സ് – വിഷ്ണു ഗോവിന്ദ്,
ഡയറക്ഷൻ ടീം – ദീപുലാൽ രാഘവ്, മോഹിത് നാഥ്,രഞ്ജിത്ത് റെവി,ഓസ്റ്റിൻ എബ്രഹാം, വിനായക് എസ് കുമാർ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അനിൽ ജി നമ്പ്യാർ, പ്രോജക്ട് എക്സിക്യൂട്ടീവ്- ജിതിൻ ജൂഡി കുര്യാക്കോസ് പുന്നക്കൽ, പ്രൊഡക്ഷൻ മാനേജർ-വിപിൻ ദാസ്,ഫിനാൻസ് മാനേജർ-നിഖിൽ ചാക്കോ,ജിതിൻ പാലക്കൽ,ശരത്.മീഡിയ മാർക്കറ്റിംഗ് ഹെഡ്- രാജീവൻ ഫ്രാൻസിസ്.പി ആർ ഒ-എ എസ് ദിനേശ്,ശബരി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!